കേരളത്തെ കുട്ടിച്ചോറാക്കാന്‍ സംഘപരിവാരങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു -ഹസന്‍
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഒരിടത്തും ഇല്ലാത്തത്ര സമാധാനവും സഹവര്‍ത്തിത്വവും നിറഞ്ഞ കേരളത്തെ എങ്ങനെയെങ്കിലും കുട്ടിച്ചോറാക്കാന്‍ സംഘപരിവാരങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കേരളത്തില്‍ ജിഹാദികള്‍ ഉണ്ടെന്ന മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി നടത്തുന്ന ജനരക്ഷായാത്ര കേരള വിഭജന യാത്രയായി മാറുകയാണ്. സമൂഹത്തെ എങ്ങനെയെങ്കിലും ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക മാത്രമാണ് അവരുടെ ലക്ഷ്യം. ദ്രോഹനടപടികളിലൂടെ രാജ്യത്തെ ജനങ്ങളെ ശിക്ഷിക്കുന്ന ബി.ജെ.പി ഭരണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അമിത്ഷാ യാത്ര നടത്തേണ്ടത്.
ആരാച്ചാരുടെ അഹിംസ പ്രസംഗത്തിന് തുല്യമാണ് അമിത്ഷായുടെ പ്രസംഗം. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും തൊഴിലില്ലായ്മയും വന്‍ജനരോഷം ഉയര്‍ത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് ഉടൻ ഭാരതപര്യടനം തുടങ്ങേണ്ടിവരും. പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തി ജനരോഷം തണുപ്പിക്കാനാണ് കേന്ദ്രശ്രമം. ജനങ്ങളോട് അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കില്‍ പെട്രോള്‍-ഡീസല്‍ വിലയെ ജി.എസ്.ടിയില്‍ കൊണ്ടുവരണം. പാചകവാതക വില കുറക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.