ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണം; മുരളിക്കെതിരെ മുല്ലപള്ളി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെയുള്ള കെ. മുരളീധരൻ എം.പിയുടെ പ്രസ്താവനക്ക് പാർട്ടി അധ്യക് ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ പരോക്ഷ വിമർശനം. ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണമെ ന്ന് മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടിപ്പിച്ച ശേഷമുള്ള കെ.പി.സി.സിയുെട ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അ േദ്ദഹം.
പരസ്യ വിമർശനങ്ങൾ വേണ്ടെന്നും വിമർശനങ്ങൾ പാർട്ടിയുടെ ശോഭ കെടുത്തുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്ക ലംഘനം കോണഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല. സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി.
പുതിയ ഭാരവാഹികളെല്ലാവരും പദവിക്ക് യോഗ്യരാണ്. മുമ്പ് പല പദവികളും ഏറ്റെടുത്ത സമയത്ത് പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവരെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച സാഹചര്യം മാറിയിട്ടുണ്ട്. എല്ലാ നേതാക്കളും ഭാരവാഹികളും കഠിനാധ്വാനം ചെയ്താൽ മാത്രമേ യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാൻ സാധിക്കൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പരസ്യ പ്രസ്താവന നടത്തിയാൽ കടുത്ത നടപടികളുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വിമർശനങ്ങൾ പാർട്ടി ഫോറങ്ങളിലാണ് പറയേണ്ടത്. കഴിവുള്ളവർ തന്നെയാണ് ഭാരവാഹികളായത്. ആർ. ശങ്കറിെൻറ മകൻ മോഹൻ ശങ്കർ കോൺഗ്രസിലേക്ക് തിരികെ വന്നയാളാണെന്നും കെ. മുരളീധരെൻറ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ബൂത്ത് പ്രസിഡന്‍റാവാൻ പോലും യോഗ്യതയില്ലാത്തവർ സംസ്ഥാന ഭാരവാഹികളായി വരുന്നത് ദോഷമാണെന്ന് കെ. മുരളീധരൻ വിമർശിച്ചിരുന്നു. ഒരുപാട് സെക്രട്ടറിമാരുടെയൊന്നും ആവശ്യമില്ലെന്നും ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞത് ന്യൂനതയാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച മോഹൻ ശങ്കറിനെ ഉപാധ്യക്ഷനാക്കിയ നടപടിയേയും മുരളീധരൻ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.