Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2021 3:16 PM IST Updated On
date_range 6 Jun 2021 3:17 PM ISTകെ.പി.സി.സി പ്രസിഡന്റ്: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
കോട്ടയം: കെ.പി.സി.സിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികൾ ഹൈക്കമാൻഡ് പരിഗണിച്ചു വരുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഏതു സമയത്തും തീരുമാനം വരുമെന്ന് പ്രതീക്ഷയിലാണ്. ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തിൽ വരട്ടെയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കൊടകര കുഴൽപ്പണക്കേസിൽ കുറ്റം ചെയ്തവർ നിയമത്തിന്റെ മുന്നിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story