പടിയിറങ്ങുന്നത് സംതൃപ്തിയോടെ –ഹസൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് എം.എം. ഹസ്സൻ. കെ.പി.സി.സി വർക്കിങ് പ്രസിഡൻറായി കെ. സുധാകരൻ ചുമതല ഏറ്റെടുക്കുമെന്നു തെന്നയാണ് പ്രതീക്ഷ. ഹൈകമാൻഡിെൻറ തീരുമാനം എല്ലാവരും അംഗീകരിക്കും. പ്രസിഡൻറ് പദവിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് കരുതുന്നതായും ഹസ്സൻ പറഞ്ഞു.
അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വർക്കിങ് പ്രസിഡൻറുമാർ മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പാർട്ടിക്കാണ് പ്രസക്തി. ഗ്രൂപ്പും നേതാക്കളും ഒക്കെ അതിന് പിന്നിലാണ്. കെ. മുരളീധരന് പ്രാധാന്യമുള്ള സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് ഒരു ടീമാണ്. എല്ലാവരും ചേരുമ്പോഴാണ് കോൺഗ്രസ് ആകുന്നതെന്നും ഹസ്സൻ പറഞ്ഞു.
പുതിയ സർക്കാർ ബാർകോഴ കേസ് രണ്ട് തവണ അന്വേഷിച്ചതാണ്. എത്ര തവണ ഏത് അന്വേഷണം നടത്തിയാലും കെ.എം മാണി കുറ്റവിമുക്തനായി വരും. ചാരക്കേസിൽ വ്യക്തമായ അഭിപ്രായം ഉണ്ട്. അത് പരസ്യമായി പറയുന്നില്ല. സുപ്രീംകോടതിയുടെ കണ്ടെത്തലാണ് വന്നിരിക്കുന്നത്. വിധി അംഗീകരിക്കുന്നുവെന്നും ഹസ്സൻ പറഞ്ഞു. ഇന്ദിര ഗാന്ധി ജന്മ ശതാബ്ദിയോടനുബന്ധിച്ച് ബൂത്ത് തലത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾ പാർട്ടിക്ക് വലിയമുന്നേറ്റമാണ് നൽകിയത്.
പാര്‍ട്ടിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിച്ചു. ഓഖി, മഹാപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിച്ചു. യു.ഡി.എഫിെൻറ നേതൃത്വത്തില്‍ നടത്തിയ പടയൊരുക്കം വിജയിപ്പിക്കാന്‍ പാര്‍ട്ടി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഒന്നവര്‍ഷമായി താന്‍ ഉണ്ടാക്കിയെടുത്ത ഐക്യം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുെന്നന്നും ഹസൻ പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തിൽ ഹൈകോടതി തന്നെ തൃപ്തി രേഖപ്പെടുത്തിയതാണ്. അനാവശ്യ തലങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ടതില്ലെന്നും ഹസ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.