കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറി നിൽക്കാമെന്ന് കെ. സുധാകരൻ
text_fieldsകൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ.
അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. നിരപരാധിയെന്ന വിശ്വാസം തനിക്കുണ്ട്. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി സുധാകരനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിനിൽക്കേണ്ട യാതൊരുസാഹചര്യമിപ്പോഴില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞതാകാമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.