കെ.പി.സി.സി അധ്യക്ഷന്‍ ഉടനുണ്ടാകും –കെ. മുരളീധരന്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ ഹൈകമാന്‍ഡ് ഉടന്‍ നിശ്ചയിക്കുമെന്ന് കെ. മുരളീധരന് എം.പി. ഇക്കാര്യത്തില്‍ ഹൈകമാൻഡ് അഭിപ്രായം തേടി. ആരുടെയും പേര് പറഞ്ഞിട്ടില്ല. ആരുവന്നാലും പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു. തെൻറ പേര് അധ്യക്ഷസ്ഥാനത്തേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതിലെ തിടുക്കം കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ വേണ്ട. മുല്ലപ്പള്ളി രാമചന്ദ്രന് ചുമതല വഹിക്കുന്നുണ്ട്. ഉടനൊരു തെരഞ്ഞെടുപ്പില്ല. അതിനാല്‍ പ്രശ്നം പരിഹരിക്കാൻ സമയമുണ്ട്. പുതിയ പ്രതിപക്ഷനേതാവിെൻറ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടു. സര്‍ക്കാറിെൻറ നല്ലകാര്യങ്ങളെ പിന്തുണക്കാനും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും കഴിഞ്ഞുവെന്ന് മാത്രമല്ല തിരുത്തിക്കാനും കഴിഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ രാഷ്ട്രീയനേട്ടത്തിെൻറ ഭാഗമായി സർക്കാർ കാണരുത്. എല്ലാവരുമായും സർക്കാർ ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കണം. സർക്കാർ ഉചിതമായ തീരുമാനെമടുത്താൻ യു.ഡി.എഫും പിന്തുണക്കും. സ്കോളർഷിപ് വിഷയത്തിൽ ആർക്കും മുറിവേൽക്കാൻ പാടില്ലെന്നും മുരളി പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സുരേന്ദ്രന് ഹെലികോപ്റ്ററില്‍ പണം കടത്തിയോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണത്തിെൻറ ഉറവിടം കണ്ടെത്തണം. ആ തേൻറടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണം -മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.