‘കളം കാലിയായതിൽ’ ക്ഷോഭിച്ച് സുധാകരൻ, വിഷമം വേണ്ടെന്ന് സതീശൻ
text_fieldsതിരുവനന്തപുരം: ‘സമരാഗ്നി’യുടെ സമാപന സമ്മേളനം അവസാനിക്കും മുമ്പ് പ്രവർത്തകർ ഇരിപ്പിടംവിട്ട് എഴുന്നേറ്റുപോയതിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ‘പ്രസംഗത്തിന് ഞാനില്ല, കളം കാലിയായി’ എന്ന് പറഞ്ഞാണ് സുധാകരൻ പ്രസംഗം തുടങ്ങിയത്. ‘വളരെ കൊട്ടിഗ്ഘോഷിച്ച് നമ്മൾ സമ്മേളനങ്ങൾ നടത്തും. രണ്ടാൾ പ്രസംഗിച്ചുകഴിയുമ്പോഴേക്കും ആളുണ്ടാകില്ല. കേൾക്കാൻ മനസ്സില്ലെങ്കിൽ നിങ്ങൾ എന്തിന് വരുന്നു.
എന്തിനാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഇങ്ങനെ സമ്മേളനങ്ങൾ നടത്തുന്നത്. ഇത്തിരിനേരമിരുന്ന് കേട്ടാൽ എന്ത് സംഭവിക്കും? ഇരിക്കുന്നവരെങ്കിലും ഇനിയുള്ള സമ്മേളനങ്ങൾ കഴിയുംവരെ ഇരിക്കണം’ -സുധാകരൻ പ്രവർത്തകരെ ഓർമിപ്പിച്ചു.
തുടർന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സുധാകരനെ തിരുത്തി. മൂന്നുമണിക്ക് കൊടുംചൂടിൽ എത്തിയവരാണ് പ്രവർത്തകരെന്നും കൂടുതൽ സമയമിരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മണിക്കൂർ അവർ ഇരുന്നു. കെ.പി.സി.സി പ്രസിഡന്റിന് വിഷമം വേണ്ടെന്നും നമ്മുടെ പ്രവർത്തകരല്ലേയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.