കെ.പി.സി.സി പ്രസിഡന്‍റ്: കെ. സുധാകരനുവേണ്ടി സമ്മര്‍ദം
text_fieldsകണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റായി കെ.സുധാകരനെ നിശ്ചയിക്കണമെന്ന് ഹൈകമാന്‍ഡ് വൃത്തങ്ങളിലേക്ക് കണ്ണൂരില്‍ നിന്ന് സന്ദേശം. വി.എം. സുധീരന്‍െറ രാജി അറിഞ്ഞയുടന്‍ കണ്ണൂരിലെ നേതാക്കള്‍, വയനാട്ടില്‍ ചികിത്സയില്‍ കഴിയുന്ന കെ.സുധാകരന്‍െറ അടുക്കലത്തെിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനകം സുധാകരനുമായി ബന്ധമുള്ള പലരും വയനാട്ടിലെ ചികിത്സ കേന്ദ്രത്തിലത്തെുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തു. സോഷ്യല്‍ മീഡിയയില്‍, ആരാവണം കെ.പി.സി.സി പ്രസിഡന്‍റ് എന്ന ചോദ്യമെറിഞ്ഞ് സുധാകരനുവേണ്ടി ലൈക്ക് നേടിയതിന്‍െറ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ശേഖരിച്ചാണ് ചിലര്‍ ഹൈകമാന്‍ഡിലേക്ക് സന്ദേശം കൈമാറുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ വേരുറക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും മധ്യേ ശക്തനായ നേതാവാണ് കെ.പി.സി.സിക്ക് വേണ്ടതെന്നും സുധാകരന് അത് സാധിക്കുമെന്നുമാണ് എ.ഐ.സി.സി വൃത്തങ്ങള്‍ക്ക് കണ്ണൂരില്‍നിന്ന് സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മറ്റും ആശിര്‍വാദം കൂടി സുധാകരനുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏല്‍പിച്ചാല്‍ താന്‍ ഏറ്റെടുക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റിനെ കണ്ടത്തെണമെന്നാണ് സുധാകരന്‍െറ പൊതുനിലപാട്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതല്‍ കെ. സുധാകരനാണ് കെ.പി.സി.സി നേതൃത്വത്തിനും ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ സര്‍ക്കാറിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി ആദ്യം രംഗത്തുവന്നത്. പാര്‍ട്ടി, ഭരണ നേതൃത്വങ്ങള്‍ തമ്മില്‍ നിര്‍ണായക ഘട്ടങ്ങളിലുണ്ടായ തര്‍ക്കവും തീരുമാനങ്ങള്‍ തക്കസമയത്ത് എടുക്കാതിരുന്നതും തെരഞ്ഞെടുപ്പില്‍ അണികളെ നിര്‍വീര്യമാക്കിയെന്നായിരുന്നു സുധാകരന്‍െറ തുറന്നുപറച്ചില്‍. സുധീരന്‍ രാജിവെച്ചതിനെക്കുറിച്ചും, തന്നെവന്നു കണ്ടവരോട് ‘നല്ലസമയത്തുള്ള ഉചിതമായ രാജി’ എന്ന നിലയിലാണ് സുധാകരന്‍ പ്രതികരിച്ചത്. അതേസമയം, കെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ചയിക്കുമ്പോഴുള്ള അസംതൃപ്ത നിരയെ തൃപ്തിപ്പെടുത്തുന്നതിന് യു.ഡി.എഫ് നേതൃത്വത്തിലും അഴിച്ചുപണി നടത്തണമെന്ന് സമ്മര്‍ദമുണ്ട്.
പി.പി. തങ്കച്ചനെ യു.ഡി.എഫ് ചെയര്‍മാനായി നിശ്ചയിക്കുമ്പോള്‍തന്നെ പരിഗണനയിലുണ്ടായിരുന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍െറ പേര് പരാമര്‍ശിച്ച് വീണ്ടും ഉയരുന്നുണ്ട്. എന്നാല്‍, കെ. മുരളീധരന് കെ.പി.സി.സി പ്രസിഡന്‍റാവുന്നതിന് താല്‍പര്യമില്ളെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ യു.ഡി.എഫ് ചെയര്‍മാനാക്കണമെന്നാണ് നിര്‍ദേശം. കെ.പി.സി.സിനേതൃത്വത്തിലുണ്ടായിരുന്നവരില്‍ സതീശന്‍ പാച്ചേനി, എം. ലിജു, ശ്രീകണ്ഠന്‍, വി.വി. പ്രകാശ് എന്നിവരെല്ലാം ജില്ലകളില്‍ പുതിയ ചുമതലക്കാരായിട്ടുണ്ട്. ഇവരുടെ ഒഴിവിലേക്കോ ശേഷിക്കുന്നവരെ മാറ്റിയോ കെ.പി.സി.സി നേതൃനിരയില്‍ സമഗ്രമായ അഴിച്ചുപണി ഉണ്ടാവണമെന്നാണ് ചിലര്‍ മുന്നോട്ടുവെക്കുന്ന ആശയം. വി.എം. സുധീരനും ഈ നിലപാട് ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.