കെ.പി.സി.സി പുനഃസംഘടന: കരട് പട്ടിക തയാർ; നേതാക്കൾ വെള്ളിയാഴ്ച ഡൽഹിക്ക്
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന ചർച്ച അന്തിമഘട്ടത്തിലേക്ക്. പുതിയ ഭാരവാഹി കളുടെ കരട് പട്ടികക്ക് ഏകദേശ രൂപമായി. ഇന്നോ നാളെയോ പട്ടികക്ക് അന്തിമരൂപം നൽക ും. ഹൈകമാൻഡിന് സമർപ്പിച്ച് അന്തിമാനുമതി നേടാൻ വെള്ളിയാഴ്ച വൈകീട്ട് സംസ്ഥാന ന േതാക്കൾ പട്ടികയുമായി ഡൽഹിക്ക് തിരിക്കുമെന്ന് അറിയുന്നു.
ഗ്രൂപ് നേതൃത്വങ്ങളുടെ താൽപര്യങ്ങൾ അംഗീകരിച്ചാണ് പട്ടിക തയാറാക്കിയത്. ഇരു ഗ്രൂപ്പുകളും പരമാവധി പേരുകൾ നിർദേശിച്ചതോടെ സെക്രട്ടറിമാർ ഉൾപ്പെടെ ഭാരവാഹികളുടെ എണ്ണം നൂറോളമായി. ഭാരവാഹിത്വത്തിൽനിന്ന് എം.പി, എം.എൽ.എമാരെ മാറ്റിനിർത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വർക്കിങ് പ്രസിഡൻറ് പദവി നിലനിർത്തുന്നകാര്യത്തിൽ അന്തിമതീരുമാനം ഹൈകമാൻഡിന് വിട്ടിരിക്കുകയാണ്. ഇത് നിലനിർത്തിയാലും ഇല്ലെങ്കിലും കെ.പി.സി.സിക്ക് വൈസ് പ്രസിഡൻറുമാർ ഉണ്ടാകും. ഇൗ സ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് കരട് പട്ടികയിൽ നിർദേശിക്കുക. കെ. ബാബു, അടൂർ പ്രകാശ്, കെ.സി. റോസക്കുട്ടി, എ.പി. അനിൽകുമാർ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. ജന. സെക്രട്ടറിമാരായി കെ. ശിവദാസൻ നായർ, പുനലൂർ മധു, പ്രതാപവർമ തമ്പാൻ, കരകുളം കൃഷ്ണപിള്ള, ടോമി കല്ലാനി, കെ.പി. പൗലോസ്, റോയ് പൗലോസ് തുടങ്ങി മുപ്പതോളം പേരുകൾക്കാണ് മുൻതൂക്കം. വട്ടിയൂർക്കാവ് സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ട കെ. മോഹൻകുമാറിെൻറ പേരും പരിഗണനയിലാണ്. 60ഒാളം സെക്രട്ടറിമാരും പട്ടികയിലുണ്ടാകും.
ജനപ്രതിനിധികളെ ‘എ’ ഗ്രൂപ് നിർദേശിച്ചിട്ടില്ല. എന്നാൽ, മുൻ ജനപ്രതിനിധികളുടെ പേര് മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ സെക്രട്ടറിമാരിൽ മൂന്നുപേർക്ക് ജന. സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി. ജെയ്സൺ ജോസഫ്, സി. ചന്ദ്രൻ, അബ്ദുൽ മുത്തലിബ് എന്നിവർക്കാണ് പ്രമോഷൻ. കെ. മുരളീധരെൻറ വിശ്വസ്തനായ നിലവിലെ സെക്രട്ടറി കെ. പ്രവീൺകുമാറും ജന. സെക്രട്ടറി പട്ടികയിലുണ്ട്.
വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉൾപ്പെടെ ചില ജനപ്രതിനിധികളുടെ പേര് ‘െഎ’ ഗ്രൂപ് നിർദേശിച്ചു. നിലവിലെ സെക്രട്ടറിമാരിൽ ആർക്കും സ്ഥാനക്കയറ്റം നൽകാൻ തയാറായിട്ടുമില്ല. ഇത് ഗ്രൂപ്പിനുള്ളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ചിലരെയും മുൻ ഭാരവാഹികളിൽ ചിലരെയും ഇരുഗ്രൂപ്പുകളും സെക്രട്ടറി പദവിയിലേക്ക് നിർദേശിച്ചു. ഏതെങ്കിലും ഗ്രൂപ്പിൽ സജീവമല്ലാത്ത ചിലരും പട്ടികയിലുണ്ട്. പുനഃസംഘടന സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ചയും പ്രമുഖ നേതാക്കളുമായി ആശയവിനിമയം നടത്തി. വി.എം. സുധീരനുമായി നടത്തിയ ചർച്ച മണിക്കൂറിലേറെ നീണ്ടു. ഗ്രൂപ് പങ്കിടലാകാതെ മെറിറ്റിന് മുൻഗണന നൽകണമെന്ന് സുധീരൻ അറിയിച്ചതായാണ് സൂചന. വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകണമെന്ന നിർദേശവും ഉയർന്നതായി അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.