കെ.പി.സി.സി ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര വെള്ളിയാഴ്ച കാസർകോട്ടുനിന്ന് ആരംഭിക്കും. വൈകീട്ട് നാലിന് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് തുടങ്ങിയവർ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ജാഥ 29ന് തിരുവനന്തപുരത്ത് സമാപിക്കും. മുപ്പതിലധികം മഹാസമ്മേളനങ്ങൾ സംഘടിപ്പിക്കും.
പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തും. ദിവസവും രാവിലെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തുന്ന ജനകീയ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് സദസ്സ്. സമാപന സമ്മേളനത്തില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ പ്രിയങ്ക ഗാന്ധിയെയോ പങ്കെടുപ്പിക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.