തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന് കെ.പി.സി.സി. മാർഗരേഖ
text_fieldsതിരുവനന്തപുരം: ഒരോ വാര്‍ഡില്‍ ഭാര്യയും ഭര്‍ത്താവും മാറിമാറി മത്സരിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് കെ.പി.സി.സി. നിർദേശം. പാര്‍ട്ടിയോട് കൂറും സ്വഭാവശുദ്ധിയും പൊതുസ്വീകാര്യതയും വിജയസാധ്യതയുമുള്ള സ്ഥാനാർഥികളെ നിശ്ചയിക്കണം. യുവാക്കള്‍ക്ക് പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും തദ്ദേശ സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസ് തയ്യാറാക്കിയ മാർഗരേഖയിൽ പറയുന്നു.
സ്ഥാനാർഥി നിർണയത്തിന് വിജയസാധ്യത ആയിരിക്കണം മുഖ്യ മാനദണ്ഡം.
ഇറക്കുമതി പരമാവധി ഒഴിവാക്കി സ്ഥാനാര്‍ത്ഥികള്‍ പരമാവധി അതത് വാര്‍ഡിൽ നിന്ന് തന്നെയാവണം. വാര്‍ഡ് കമ്മിറ്റികള്‍ ഐകകണ്ഠമായി നിര്‍ദ്ദേശിച്ച പേരുകള്‍ വെട്ടരുത്. കൃത്രിമമായി ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച് വാര്‍ഡില്‍ തീരുമാനമെടുക്കുന്നത് തടയുന്നത് ഒഴിവാക്കണം.
വാര്‍ഡ് കമ്മിറ്റികള്‍ക്ക് ഒരാളെ നിര്‍ദ്ദേശിക്കാന്‍ കഴിയാതെവന്നാല്‍ മൂന്നുപേരടങ്ങിയ പാനല്‍ മേൽകമ്മിറ്റികൾക്ക് നൽകാം. മണ്ഡലം കമ്മിറ്റികള്‍ ഇക്കാര്യം വിലയിരുത്തണം.
50 ശതമാനം വനിതാസംവരണം നിലനില്‍ക്കുന്നതിനാല്‍ പൊതുസീറ്റില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് പരമാവധി ഒഴിവാക്കണം. അഴിമതി ആരോപണത്തിന് വിധേയരാവരെ സ്ഥാനാർഥി ആക്കാൻ പാടില്ല.
രാഷ്ട്രീയേതര ക്രമിനല്‍ കേസുകളിലും അസാന്മാര്ഗികം, മദ്യം, മയക്കുമരുന്ന്, സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയില്‍ പ്രതികളായവരെയും സ്ഥാനാര്‍ത്ഥികളാക്കാൻ പാടില്ലെന്നും മാർഗരേഖയിലുണ്ട്. ഇത് ഡി.സി.സികൾക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.