Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാനൂർ സ്ഫോടനം: സി.ബി.ഐ...

പാനൂർ സ്ഫോടനം: സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി

text_fields
bookmark_border
പാനൂർ സ്ഫോടനം: സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി
cancel

തിരുവനന്തപുരം: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി. ഇക്കാര്യം ഉന്നയിച്ച് കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം. ഹസ്സൻ തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകി.

മുഖ്യമന്ത്രിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് വർഗീയവത്കരിക്കുകയാണെന്നും സി.പി.എം കേന്ദ്രങ്ങൾ ബോംബ് നിർമാണത്തിന് കോപ്പ് കൂട്ടുകയാണെന്നും എം.എം. ഹസ്സൻ പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പിന് ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം, കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന പ്രതികളിൽ അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്.

സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടക്കം മുതൽ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.

പാ​ർ​ട്ടി​ക്ക് ബോം​ബ് നി​ർ​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഡി.​വൈ.​എ​ഫ്.​ഐ സി.​പി.​എ​മ്മി​ന്റെ പോ​ഷ​ക സം​ഘ​ട​ന​യ​ല്ലെ​ന്നും സി.പി.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഇന്നലെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCCpanoor bomb blast
News Summary - KPCC wants CBI probe in panoor bomb blast
Next Story