കെ. മുരളീധരന് നയിക്കുന്ന കോൺഗ്രസ് മേഖല ജാഥക്ക് തുടക്കമായി VIDEO
text_fieldsതിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.പി.സി.സി പ്രചാരണ വിഭാഗം കൺവീനർ കെ. മുരളീധരന് നയിക്കുന്ന തിരുവനന്തപുരം മേഖല ജാഥക്ക് തുടക്കമായി. കെ. മുരളീധരന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസ് പതാക കൈമാറി ഉൽഘാടനം ചെയ്തു.
ശബരിമല വിഷയത്തിൽ വർഗീയ പ്രചാരണം നടത്തിയതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ജാഥ ഉൽഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല തീർഥാടനത്തെ അട്ടിമറിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു. മുഖ്യമന്ത്രി അതിനെ അവർണരും സവർണരും തമ്മിലുള്ള പോരാട്ടമാക്കി മാറ്റി. അവിശ്വസികളും വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണിതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല സന്നിധാനം ആർ.എസ്.എസ് നിയന്ത്രണത്തിലായിരുന്നു. പൊലീസുകാർ നോക്ക് കുത്തിയായി. ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. ആർ.എസ്.എസിനെ വളർത്താൻ സി.പി.എം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള അപഹാസ്യ കഥാപാത്രമായി മാറി. ശ്രീധരൻപിള്ള വച്ച കെണിയിൽ അദ്ദേഹം തന്നെയാണ് വീണത്. ആ കെണിയിൽ കോൺഗ്രസ് വീഴില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തൊടുപുഴയില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നേതൃത്വം നല്കുന്ന പദയാത്ര ഉമ്മന്‍ ചാണ്ടിയും പാലക്കാട് മുതല്‍ എറണാകുളം വരെ ഷാനിമോള്‍ ഉസ്മാന് നയിക്കുന്ന ജാഥ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, ആലപ്പുഴ, തൊടുപുഴ, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥ 15ന് പത്തനംതിട്ടയില്‍ സംഗമിച്ച് സമ്മേളനത്തോടെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.