1,919 കേന്ദ്രങ്ങളിൽ കെ.ഫോൺ
text_fieldsമലപ്പുറം: ജില്ലയിൽ 1,919 കേന്ദ്രങ്ങളിൽ കെ.ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്) കണക്ഷനായി. 1,515 സർക്കാർ സ്ഥാപനങ്ങളിലും 404 കുടുംബങ്ങൾക്കുമാണ് കണക്ഷൻ നൽകിയത്.
16 നിയമസഭ മണ്ഡലങ്ങളിൽ മഞ്ചേരി മണ്ഡലത്തിലാണ് കൂടുതൽ സർക്കാർ സ്ഥാപനങ്ങൾക്ക് കണക്ഷൻ നൽകിയത് - 171. രണ്ടാം സ്ഥാനത്തുള്ള നിലമ്പൂരിൽ 168 വും മൂന്നാമതുള്ള വണ്ടൂരിൽ 149 കേന്ദ്രങ്ങളിലും കണക്ഷൻ നൽകി. വള്ളിക്കുന്ന് മണ്ഡലത്തിലാണ് ഏറ്റവും കുറവ് കണക്ഷൻ കൊടുത്തത് - അഞ്ച്. എന്നാൽ പൊന്നാനി മണ്ഡലത്തിൽ ഒറ്റ സർക്കാർ സ്ഥാപനങ്ങൾക്കും നൽകിയിട്ടില്ലെന്ന് സർക്കാർ പുറത്ത് വിട്ട കണക്ക് പറയുന്നു.
ഏറനാട് 140, കോട്ടക്കൽ 125, മങ്കട 125, മലപ്പുറം 118, പെരിന്തൽമണ്ണ 114, വേങ്ങര 109, കൊണ്ടോട്ടി 88, തവനൂർ 75, തിരൂരങ്ങാടി 71, തിരൂർ 39, താനൂർ 18 എന്നിങ്ങനെയാണ് കണക്ക്.
കുടുംബങ്ങൾക്ക് നൽകിയതിൽ വള്ളിക്കുന്ന് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ - 60. രണ്ടാം സ്ഥാനത്തുള്ള താനൂരിൽ 54ഉം മൂന്നാം സ്ഥാനത്തുള്ള പൊന്നാനിയിൽ 53 കുടുംബങ്ങൾക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കി. മങ്കട മണ്ഡലത്തിലാണ് ഏറ്റവും കുറവ് കുടുംബങ്ങൾക്ക് സേവനം കിട്ടിയത്-ആറ്. മഞ്ചേരി, കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിൽ ഒരു കണക്ഷൻ പോലും നൽകിയിട്ടില്ല. ഏറനാട് 48, കൊണ്ടോട്ടി 43, വേങ്ങര 30, നിലമ്പൂർ 26, വണ്ടൂർ 24, തിരൂരങ്ങാടി 18, തവനൂർ 18, പെരിന്തൽമണ്ണ 16, മലപ്പുറം എട്ട് എന്നിങ്ങനെയാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.