1548 കോടിയുടെ കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഇൻറര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്തൽ ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 1548 കോടി രൂപ ചെലവ് വരുന്ന പദ്ധതി കിഫ്ബി സഹായത്തോടെയാണ് നടപ്പാക്കുക. പ ാവപ്പെട്ടവർക്ക് സൗജന്യമായി ഇൻറർനെറ്റ് കണക്ഷൻ നൽകും. സൗജന്യത്തിന് അർഹരല്ലാത്തവർക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള സേവനം ലഭിക്കും. പദ്ധതി 2020 ഡിസംബറോടെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ശക്തമായ ഒപ്റ്റിക്കല്‍ ഫ ൈബര്‍ ശൃംഖല സ്ഥാപിച്ച് അതുവഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇൻറര്‍നെറ്റ് കണക്ഷന് നല്‍കും. വൈദ്യുതി ബോർഡും ഐ.ടി ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലിമിറ്റഡും ചേര്‍ന്ന സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് നേതൃത്വം നല്‍കുന്ന കണ്‍സോർട്യത്തിനാണ് ടെൻഡര്‍. ഇൻറര്‍നെറ്റ് സര്‍വിസ് പ്രൊവൈഡര്‍ ലൈസന്‍സുള്ളവര്‍ക്ക് പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയും. കേബിള്‍ ടി.വി ഓപറേറ്റര്‍മാര്‍ക്കും സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കാൻ കെ-ഫോണുമായി സഹകരിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇൻറര്‍നെറ്റ് ഓഫ് തിങ്സ്, സ്റ്റാര്‍ട്ടപ് മേഖലകളില്‍ വികസന സാധ്യത തെളിയും. 30,438 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷന് ലഭ്യമാക്കും. ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് വഴി വില്‍പന നടത്താം. ഉയര്‍ന്ന നിലവാരമുള്ള വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം, ഗതാഗതമേഖലയില്‍ മാനേജ്മെൻറ് കാര്യക്ഷമമാക്കല്‍ എന്നിവയും സാധ്യമാകും.
നിലവില്‍ മൊബൈല്‍ ടവറുകളില്‍ 20 ശതമാനം മാത്രമേ ഫൈബര്‍ നെറ്റ് വര്‍ക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇൻറര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കൽ നവംബറിൽ ആരംഭിക്കും. 52,746 കിലോമീറ്ററിലാണ് കേബിൾ സ്ഥാപിക്കുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.