കെ-ഫോണിന് സർവേ കഴിഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷം വീടുകളിലും ഒപ്പം സർക്കാർ ഒാഫിസുകളിലും അതിവേ ഗ ഇൻറർനെറ്റ് ലഭ്യമാക്കുന്നതിനുള്ള കെ-ഫോൺ പദ്ധതിക്കായി സർവേ നടപടികൾ പൂർത്തിയായി. കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്കാലുകൾ വഴി ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കൽ നവംബറിൽ ആരംഭിക്കും.
സംസ്ഥാനത്താകെ 52,746 കിലോമീറ്ററിലാണ് കേബിൾ സ്ഥാപിക്കുക. ദക്ഷിണ കൊറിയയിൽ ഇവയുടെ ഉൽപാദനം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് നിന്നുള്ള വിദഗ്ധ സംഘത്തിെൻറ ഗുണമേന്മ പരിശോധനക്ക് ശേഷമാകും ഇവ ഇറക്കുമതി ചെയ്യുക. കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം കൺട്രോൾ റൂം എന്ന് വിശേഷിപ്പിക്കാവുന്ന നെറ്റ്വർക് ഒാപറേറ്റിങ് സെൻറർ (നോക്) സജ്ജമാക്കലാണ്. ഇതിനുള്ള നടപടികൾ തുടങ്ങുകയും സാേങ്കതിക സാമഗ്രികൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്്. ആലപ്പുഴ ചേർത്തലയിലാണ് നോക് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത്. കെട്ടിടവുമായി ബന്ധപ്പെട്ട ചില സാേങ്കതിക പ്രശ്നങ്ങളുള്ളതിനാൽ നെറ്റ്വർക് ഒാപറേറ്റിങ് സെൻറർ െകാച്ചിയിലേക്ക് മാറ്റാണ് തീരുമാനം.
ഡിസംബറിന് മുമ്പുതന്നെ നോക് പ്രവർത്തന സജ്ജമാകുമെന്നും സമാന്തരമായാണ് നെറ്റ്വർക്കുകൾ ഒാരോന്നും ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നും െഎ.ടി സെക്രട്ടറി എം. ശിവശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒാഫിസുകളെയും വീടുകളും ശൃംഖല സ്വഭാവത്തിലാണ് കേബിൾ വഴി ബന്ധിപ്പിക്കുന്നത്. ഒാരോ ശൃംഖലയും പൂർത്തിയാകുന്ന മുറക്ക് നോക്കുമായി ബന്ധിപ്പിച്ച് ഇൻറർനെറ്റ് സേവനം ലഭ്യമാക്കും. നോക് പ്രവർത്തന സജ്ജമാകുന്ന ഘട്ടത്തിൽ ഒന്നോ രണ്ടോ കേബിൾ ശൃംഖലകൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
30,438 സർക്കാർ ഒാഫിസുകളാണ് കെ-ഫോണിെൻറ പരിധിയിൽ വരുന്നത്. 600 കിേലാമീറ്റർ ദൂരത്തിൽ ഭൂമിക്കടിയിലും കേബിളുകൾ സ്ഥാപിക്കും. ഇതടക്കമാണ് 52,746 കി.മീറ്റർ.
വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി 2020ൽ സംസ്ഥാനത്ത് മുഴുവൻ കെ-ഫോൺ ശൃംഖല യാഥാർഥ്യമാക്കുംവിധം സമയപ്പട്ടിക തയാറാക്കിയാണ് പ്രവർത്തനങ്ങൾ. കിഫ്ബി സഹായത്തോടെയുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് കെ-ഫോണിെൻറയും പ്രവർത്തനങ്ങൾ. അതായത് ഏതെങ്കിലും കാരണത്താൽ ട്രാൻസ്ഗ്രിഡ് പദ്ധതി വൈകിയാൽ അത് കെ-ഫോണിെനയും ബാധിക്കും. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെ.എസ്.ഐ.ടി.െഎ.എൽ) കെ.എസ്.ഇ.ബിയും ചേർന്നു രൂപവത്കരിച്ച കേരള ഫൈബര് ഓപ്റ്റിക് നെറ്റ്വർക് ലിമിറ്റഡിെൻറ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.