കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വത്തിക്കാൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
text_fieldsകൊച്ചി: സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഭൂമിയിടപാടിൽ അന്വേഷണത്തിന് വത്തിക്കാൻ നിയമിച്ച അന്താരാഷ്ട്ര ഏജൻസി കെ.പി.എം.ജിയുടെ റിപ്പോർട്ട്. ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരനായ സാജു വർഗീസിനോട് 10 കോടി രൂപ ദീപിക പത്രത്തിൽ തെൻറ പേരിൽ ഓഹരിയായി നിക്ഷേപിക്കാൻ കർദിനാൾ ആവശ്യപ്പെെട്ടന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫാ. ജോഷി പുതുവയുടെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഇത് വ്യക്തമാകുന്ന ശബ്ദസന്ദേശം സാജു വർഗീസ് തന്നെ കേൾപ്പിെച്ചന്നും അതിരൂപതക്ക് തിരികെ നൽകാനുള്ള തുക സാവകാശം നൽകിയാൽ മതിയെന്നും അതിെനാപ്പം പറയുന്നുണ്ടെന്നും ഫാ. ജോഷി പുതുവ വ്യക്തമാക്കിയിരിക്കുന്നു.
തുക നിക്ഷേപിച്ചാൽ സാജു വർഗീസിനെ 'ദീപിക'യുടെ ചെയർമാനാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫാ. ജോഷി പുതുവയിലൂടെ അറിഞ്ഞതായി മോൺ. സെബാസ്റ്റ്യനും കെ.പി.എം.ജിക്ക് മൊഴി നൽകി. സഭാ സ്വത്തുക്കളുടെ ചുമതലക്കാരൻ എന്ന നിലയിൽ ഭൂമി വിൽപനയിലും വാങ്ങലിലും അതിരൂപതയുടെ താൽപര്യങ്ങൾ കർദിനാൾ സംരക്ഷിച്ചില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
കാനോനിക സമിതികളുടെ അംഗീകാരം നേടാതെയാണ് ഭൂമിവിൽപന നടത്തിയത്, വില നിശ്ചയിച്ചതിൽ കൃത്യതയില്ല, റിയൽ എസ്റ്റേറ്റ് ഏജൻറിനെ നിയമിച്ചതിൽ സുതാര്യതയില്ല, വിൽപനയിൽ ലഭിച്ച പണം കടം വീട്ടാനുപയോഗിച്ചില്ല, കോട്ടപ്പടി ഭൂമിക്ക് ആറ് കോടി രൂപയാണ് രജിസ്ട്രേഷൻ വിലയെങ്കിലും 15.38 കോടി രൂപയാണ് അതിരൂപത നൽകിയത്. ഇതിന് തൃപ്തികരമായ കാരണം ലഭ്യമല്ല എന്നിങ്ങനെയുള്ള വിലയിരുത്തലുകളാണ് കെ.പി.എം.ജി നടത്തിയിരിക്കുന്നത്. എന്നാൽ, ഏതെങ്കിലും വിധത്തിൽ കർദിനാൾ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ റിപ്പോർട്ട് ഒന്നും പറയുന്നില്ല.
2019 ഫെബ്രുവരി 23ന് സാജു വർഗീസുമായി സംസാരിക്കാറേയില്ല എന്ന് കെ.പി.എം.ജിക്ക് കർദിനാൾ മൊഴി നൽകിയിരുന്നു. എന്നാൽ, കർദിനാളിെൻറ കാൾ റെക്കോഡ് പരിശോധിച്ചപ്പോൾ 21 തവണ വിളിച്ചതായി കണ്ടെത്തി. മാത്രമല്ല, മൊഴി നൽകിയ ഉടൻ സാജുവുമായി ബന്ധപ്പെെട്ടന്നും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഡിസംബർ 2017 മുതലുള്ള 14 മാസത്തിനിെട കർദിനാൾ സാജു വർഗീസിനെ 105 പ്രാവശ്യം വിളിെച്ചന്നും സാജു വർഗീസ് തിരിച്ച് 72 പ്രാവശ്യം വിളിെച്ചന്നും റിപ്പോർട്ടിൽ പറയുന്നു.
2019ൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഭൂമിവിൽപന ഇടപാടുകളിൽ ശാസ്ത്രീയ അന്വേഷണം നടത്തി കെ.പി.എം.ജി വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ബിഷപ് സെബാസ്റ്റ്യനും ബിഷപ് ജോസ് പുത്തൻവീട്ടിലും ഇടപാടുകളിൽ ഇടപെടുകയോ തീരുമാനങ്ങെള ചോദ്യം ചെയ്യുകയോ ഉണ്ടായില്ല തുടങ്ങിയ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാനാണ് വത്തിക്കാൻ നൽകിയ നിർദേശമെന്നും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.