Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.പി.എല്ലിനെ...

കെ.പി.പി.എല്ലിനെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കും -മുഖ്യമന്ത്രി

text_fields
bookmark_border
കെ.പി.പി.എല്ലിനെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കും -മുഖ്യമന്ത്രി
cancel
camera_alt

കേരള പേപ്പർ പ്രോഡക്ട്​സ് ലിമിറ്റഡിന്റെ (കെ.പി.പി.എൽ) പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കെ.പി.പി.എൽ ലോഗോ അനാവരണം ചെയ്യുന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, പി. രാജീവ്​, എം.പിമാരായ തോമസ്​ ചാഴികാടൻ, ജോസ്​ കെ. മാണി, എം.എൽ.എമാരായ മോൻസ്​ ജോസഫ്​​, സി.കെ. ആശ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ നിർമല ജിമ്മി, സ്​പെഷൽ ഓഫിസർ പ്രസാദ്​ ബാലകൃഷ്ണൻ നായർ എന്നിവർ സമീപം

Listen to this Article

കോ​ട്ട​യം: രാ​ജ്യ​ത്തെ പേ​പ്പ​ര്‍ വ്യ​വ​സാ​യ​രം​ഗ​ത്തെ മു​ന്‍നി​ര ക​മ്പ​നി​യാ​ക്കി കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട്​​സ്​ ലി​മി​റ്റ​ഡി​നെ (കെ.​പി.​പി.​എ​ൽ) മാ​റ്റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. വെ​ള്ളൂ​രി​ല്‍ കെ.​പി.​പി. എ​ല്ലി​ന്‍റെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. നാ​ലു​ഘ​ട്ട​ത്തി​ലെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​നം പൂ​ര്‍ത്തി​യാ​ക്കു​മ്പോ​ള്‍ 3000 കോ​ടി​യു​ടെ വി​റ്റു​വ​ര​വും അ​ഞ്ച് ല​ക്ഷം മെ​ട്രി​ക് ട​ൺ ഉ​ൽ​പാ​ദ​ന​വു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നൊ​രു​ങ്ങി​യ ഒ​രു സ്ഥാ​പ​നം ഇ​ത്ത​ര​ത്തി​ല്‍ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​നാ​യ​തി​ല്‍ ഭ​ര​ണ- പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കു​ണ്ട്. ഒ​രു നാ​ടി​ന് ഉ​ണ്ടാ​കേ​ണ്ട ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​പ​നം എ​ല്ലാ​വ​രി​ല്‍നി​ന്ന്​ ല​ഭി​ച്ചെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പേ​പ്പ​ര്‍ മെ​ഷീ​ന്‍, ഡീ ​ഇ​ങ്കി​ങ്​ പ്ലാ​ന്‍റ്, പ​വ​ര്‍ ബോ​യ്‌​ല​ര്‍, മ​റ്റ​നു​ബ​ന്ധ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം 34.30 കോ​ടി ചെ​ല​വി​ല്‍ അ​ഞ്ചു മാ​സ​ത്തി​ന​കം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി. ആ​ദ്യ ര​ണ്ടു ഘ​ട്ട​ത്തി​ലാ​യി 154.39 കോ​ടി​യാ​ണ് ചെ​ല​വി​ടു​ന്ന​ത്. 1000 കോ​ടി മു​ട​ക്കി 46 മാ​സം കൊ​ണ്ട് മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ഘ​ട്ട​ങ്ങ​ളും പൂ​ര്‍ത്തീ​ക​രി​ക്കും. പാ​ക്കേ​ജി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​പ്പ​ര്‍ ഉ​ൽ​പാ​ദ​നം ന​ട​ത്തി പ്ര​വ​ര്‍ത്ത​നം വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നു​ള്ള കെ.​പി.​പി.​എ​ല്ലി​ന്‍റെ ശ്ര​മം അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്.

മെ​ഷീ​നു​ക​ളു​ടെ സ്വി​ച്ച് ഓ​ണും കെ.​പി.​പി.​എ​ൽ ലോ​ഗോ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. വ്യ​വ​സാ​യ-​നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ-​ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​ർ വി​ശി​ഷ്ട​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ, എം.​എ​ൽ.​എ​മാ​രാ​യ സി.​കെ. ആ​ശ, അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ നി​ർ​മ​ല ജി​മ്മി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ്, മു​ൻ എം.​എ​ൽ.​എ​മാ​രാ​യ കെ.​ജെ. തോ​മ​സ്, അ​ഡ്വ. കെ. ​സു​രേ​ഷ് കു​റു​പ്പ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​വി. സു​നി​ൽ, വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും കെ.​പി.​പി.​എ​ൽ ചെ​യ​ർ​മാ​നു​മാ​യ എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ജി​ല്ല ക​ല​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ, സ്പെ​ഷ​ൽ ഓ​ഫി​സ​ർ പ്ര​സാ​ദ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒരുലക്ഷം പുതിയ സംരംഭങ്ങള്‍ നടപ്പാക്കും -മുഖ്യമന്ത്രി

കോ​ട്ട​യം: 2022-23 വ​ര്‍ഷം ഒ​രു​ല​ക്ഷം പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 7000 കോ​ടി​യു​ടെ നി​ക്ഷേ​പ വാ​ഗ്ദാ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ നേ​ടി​യി​ട്ടു​ണ്ട്.

സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല​യി​ലും സ​ര്‍ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം വെ​ള്ളൂ​രി​ല്‍ പ​റ​ഞ്ഞു. കെ.​എം.​എം.​ഇ.​എ​ല്‍ 332 കോ​ടി​യാ​ണ് പ്ര​വ​ര്‍ത്ത​ന​ലാ​ഭം നേ​ടി​യി​രി​ക്കു​ന്ന​ത്. 2021-22 വ​ര്‍ഷ​ത്തി​ല്‍ വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 41 വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം പ്ര​വ​ര്‍ത്ത​ന​ലാ​ഭം 245.62 ശ​ത​മാ​നം വ​ർ​ധി​ച്ചു. 2030ന​കം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കൃ​ത്യ​മാ​യ മാ​സ്റ്റ​ര്‍പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യെ കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ.​ടി, ടൂ​റി​സം, ബ​യോ​ടെ​ക്‌​നോ​ള​ജി, കാ​ര്‍ഷി​ക​മേ​ഖ​ല, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മേ​ഖ​ല തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ​ല്ലാം വ​ലി​യ​തോ​തി​ല്‍ ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ പ്ര​കൃ​തി​സൗ​ഹൃ​ദ വ്യ​വ​സാ​യ വ​ള​ര്‍ച്ച​ക്കും സ​ര്‍ക്കാ​ര്‍ ഊ​ന്ന​ല്‍ ന​ല്‍കു​ന്നു​ണ്ട്. ഇ​തി​ന്‍റെ​യെ​ല്ലാം ഭാ​ഗ​മാ​യി അ​ടു​ത്ത 25വ​ര്‍ഷം കൊ​ണ്ട് മ​ധ്യ​വ​രു​മാ​ന വി​ക​സി​ത നാ​ടു​ക​ളു​ടെ ഗ​ണ​ത്തി​ലേ​ക്ക് നാ​ടി​നെ ഉ​യ​ര്‍ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​ല​ക്ഷ്യം അ​തി​വി​ദൂ​ര​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPPL
News Summary - KPPL inauguration
Next Story