Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമ​ന്ത്രിയോട്​...

മുഖ്യമ​ന്ത്രിയോട്​ ഗൗരിയമ്മ; ‘വിജയൻ ഒന്ന്​ സാരിയും ചുറ്റി പുറത്തേക്കിറങ്ങണം, അപ്പോഴറിയാം' VIDEO

text_fields
bookmark_border
pinarayi-gauriyammm
cancel

തിരുവനന്തപുരം: ‘വിജയൻ ഒന്ന്​ സാരിയും ചുറ്റി പുറത്തേക്കിറങ്ങണം, അപ്പോഴറിയാം സ്​ത്രീകൾ നേരിടുന്ന ദുരിതം,  പെണ്ണുങ്ങൾക്ക്​ വഴിയിലിറങ്ങാനാകാത്ത സ്​ഥിതിയാണിപ്പോൾ’ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള കെ.ആർ ഗൗരിയമ്മ  വാക്കുകൾ കേട്ട്​ സദസ്സ്​ ആദ്യമൊന്ന്​ അമ്പരന്നു, കളിയാണോ അതോ കാര്യമാണോ..​?  പൊട്ടിച്ചിരിയായിരുന്നു പിന്നെ. കേരള നിയമസഭയു​ടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളിൽ നടന്ന മുൻ സമാജികരുടെ ഒത്തുചേരലിലായിരുന്നു ഗൗരിയമ്മയുടെ അറ്റകൈ പ്രയോഗം. താനൊക്കെ രാത്രി പത്ത്​ മണിക്കൊക്കെ നടന്നുപോയിട്ടുണ്ട്​, തന്നെയൊന്നും ആരും ഉപദ്രവിച്ചിട്ടില്ല. ഇന്ന്​ അങ്ങനെയല്ല സ്​ഥിതി...വാത്​സല്യം നിറഞ്ഞ വിമർശനം തുട​രു​േമ്പാഴും മുഖ്യമ​ന്ത്രിക്ക്​ പുഞ്ചിരി. തുടർന്ന്​ അനുഭവങ്ങളുടെ ആടരുകൾ ഇടമുറിയാതെ പെയ്​തു. മറവിക്ക്​ മായ്​ക്കാനാവാത്ത ഒാർമ്മകളിൽ സദസ്സിനും ആവേശം, ഒപ്പം ഗൗരിയമ്മയും. 

‘ദാ അവിടെയാ ഞാൻ ഇരുന്നേ’...പഴയനിയമസഭഹാളിൽ ഇടതുവശത്തേക്ക്​ ​െക.ആർ. ഗൗരയമ്മ വിറയ്​ക്കുന്ന വിരൾ ചൂണ്ടിപ്പറഞ്ഞപ്പോൾ കണ്ണുകൾ നീണ്ടത്​ ഏതാനും കൈ അകലകത്തിലെ ഇരിപ്പിടത്തലേക്കാണെങ്കിൽ ഒാർമ്മകൾ നീണ്ടത്​ ആറ്​ പതിറ്റാണ്ടുകൾക്കപ്പുറ​ത്തേക്കാണ്​.​ കേരളത്തിലെ കമ്മ്യൂണിസ്​റ്റ്​ ഒാർമ്മകളിൽ എക്കാലത്തെയും ആവേശമായ 1957 ലേക്ക്​.  സംഗമം തുടങ്ങി ഏതാണ്ട്​ പകുതി പിന്നിട്ടപ്പോഴാണ്​ ഗൗരിയമ്മ വേദിയിലേക്ക്​ വന്നത്​. സ്​പീക്കർ ശ്രീരാമകൃഷ്​ണൻ സദസ്സിലേക്ക്​ ഇറങ്ങി ഗൗരിയമ്മയെ കൈ പിടിച്ച്​ വേദിയിലെത്തിച്ചു. ഗൗരിയമ്മ സംസാരിക്കാനെഴുന്നേറ്റപ്പോൾ പിന്നിലായി ഇരുന്ന ഉമ്മൻചാണ്ടിയെ ‘അങ്ങോ​േട്ടക്ക്​ മാറിയിരിക്ക്​, എനിക്ക്​ കാണണം..’എന്നാവശ്യപ്പെട്ട്​ വാത്​സല്യത്തോടെ ഇരിപ്പിടം മാറ്റിച്ചു.

എല്ലാവരോടും ക്ഷമ പറഞ്ഞത്​ തുടങ്ങിയ ഗൗരിയമ്മ ആ രഹസ്യവും വെളിപ്പെടുത്തി. തനിക്ക്​ നൂറ്​ വയസോടടുക്കുന്നു, ജനങ്ങൾക്ക്​ വേണ്ടി അവർക്കൊപ്പം നിന്ന്​ പ്രവർത്തിച്ചാൽ 100 അല്ല 120 വയസുവരെയും ജീവിക്കാം. പിന്നെ ആദ്യനിയമസഭാ അനുഭവങ്ങളിലേക്ക്​.  സംസാരത്തിനിനൊടുവിൽ  ഉപദേശിക്കാനും മറന്നില്ല. രാഷ്​ട്രീയം ജനസേവനത്തിനാണ്​. കേരളത്തി​​​​െൻറ ചരിത്രം പഠിച്ച്​ തള്ളേണ്ടത്​ തള്ളിയും കൊള്ളേണ്ടത്​ ഉൾക്കൊണ്ടും മുന്നോട്ടു പോകണം. സംഘടനകൾ ജനങ്ങൾ​ക്ക്​ വേണ്ടിയാകണമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങ്​ കഴിഞ്ഞ്​ മടങ്ങും നേരം ത​​​​​െൻറ  പഴയ സീറ്റിൽ ഒരു വട്ടം കൂടി  ഇരിക്കാനും ഗൗരിയമ്മ മറന്നില്ല. 

മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മക്ക്​ ഉപഹാരം നൽകി. സ്​ത്രീ എന്ന സ്വത്വത്തിൽ മാത്രം ഒതുങ്ങി​േപാകാത്ത സ്വാതന്ത്ര്യത്തി​​​​െൻറയും ആത്​മാഭിമാനത്തി​​​​െൻറയും കരുത്തി​​​​െൻറയും പ്രതീകമാണ്​ ഗൗരിയമ്മയെന്ന്​ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmkerala newskr gauriyammaklamalayalam news
News Summary - KR Gauriyamma to CM pinarayi -Kerala News
Next Story