‘‘ദിലീപ്, അടിയെടാ അവനെ’’
text_fieldsആലപ്പുഴ: ചാത്തനാെട്ട വീട്ടിൽ വെള്ളിയാഴ്ച തെൻറ 100ാം പിറന്നാൾ ആഘോഷത്തെക്കുറിച്ച് അറിയിക്കാൻ കെ.ആർ. ഗൗരിയമ്മ വാർത്തസമ്മേളനം വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞ് പത്രക്കാർ വിവാദവിഷയങ്ങളിലേക്ക് കടന്നു. നടിയെ ആക്രമിച്ചതും കുറ്റക്കാരനായ നടനെ അഭിനേതാക്കളുടെ സംഘടന തിരിച്ചെടുത്തതും ഒക്കെ ചോദ്യങ്ങളായിവന്നു. േകട്ടഭാവം നടിക്കാതിരുന്ന അവർ അടുത്തുനിന്ന മാധ്യമപ്രവർത്തകനോട് പേര് ചോദിച്ചു. ദീപുവെന്ന പേര് ദിലീപെന്ന് തെറ്റിദ്ധരിച്ച ഗൗരിയമ്മ വീര്യം ഒട്ടും കുറയാതെ അടുത്ത് നിന്നവരോട് ആജ്ഞാപിച്ചു. ‘‘ദിലീപ്, അടിയെടാ അവനെ’’. വിപ്ലവത്തിെൻറ 100ലുള്ള വെള്ളിനക്ഷത്രത്തിന് എങ്ങനെയാണ് അനീതികളോട് ഗർജിക്കാതിരിക്കാനാവുക. 100െൻറ നിറവിലും തനിക്ക് ഇനിയും നീതിക്കുവേണ്ടി പോരാടാനാകുമെന്ന് തെളിയിക്കുകയാണ് കെ.ആർ. ഗൗരിയമ്മ എന്ന കേരളത്തിെൻറ ഏക വനിതവിപ്ലവ നക്ഷത്രം.
പോരാട്ടവും ജയിലും ജീവിതവും അധികാരവും എല്ലാം സമം ചേർന്ന ആ പെൺജീവിതത്തിലെ ഒാരോ അണുവിലും രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. 4000 പാട്ടഭൂമിയുടെ അധിപരായിരുന്ന ആ സമ്പന്ന കുടുംബത്തിലെ പളപളപ്പിലും കേരളത്തിലെ ഒരുതരി മണ്ണില്ലാത്ത അരികുവത്കരിക്കപ്പെട്ടവർക്കുവേണ്ടി അവർ പോരടിച്ചു. വിശ്വസിച്ച പ്രത്യയശാസ്ത്രത്തിനും പാർട്ടിക്കും വേണ്ടി സ്വകാര്യജീവിതത്തിൽപോലും ത്യാഗങ്ങൾ സഹിച്ച വിപ്ലവശൂര്യത്തിെൻറ 100ാം ജന്മദിനം ഞായറാഴ്ച ആലപ്പുഴ കൊണ്ടാടി.
ലേഡീസ് ബാഗും പൂവും മിഠായിയുമൊക്കെയായി നിരവധി പേരാണ് ഗൗരിയമ്മയെ കാണാനെത്തിയത്. ഇടക്കെത്തിയ മന്ത്രി ഡോ. ടി.എം. തോമസ് െഎസക് പ്രമുഖ മാധ്യമപ്രവർത്തകൻ എൻ. റാമിെൻറ ആശംസ അറിയിച്ചപ്പോൾ അവർ നിറഞ്ഞുചിരിച്ചു. സദസ്സിലിരുന്ന് പിറന്നാൾ ഭക്ഷണവും കഴിച്ച് ഉച്ചക്ക് 2.55ന് ഹാൾ വിടുേമ്പാൾ രാവിെല മുറിച്ച കേക്കിെൻറ നിറയെ പാടുകൾ അവരുടെ വെള്ളസാരിയിൽ കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.