ഗൗരിയമ്മയും ടി.വി. തോമസും -കേരള രാഷ്ട്രീയത്തിലെ ഏക മന്ത്രി ദമ്പതികൾ
text_fieldsകേരള രാഷ്ട്രീയത്തിലെ ഏക മന്ത്രി ദമ്പതികളായിരുന്നു ഗൗരിയമ്മയും ടി.വി. തോമസും. 1957ലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ വകുപ്പും ടി.വി. തോമസ് വ്യവസായ^തൊഴിൽ വകുപ്പുമായിരുന്നു. കൈകാര്യം ചെയ്തിരുന്നത്.
താൻ അങ്ങോട്ടു കയറി ടി.വിയെ പ്രണയിക്കുകയായിരുന്നില്ലെന്ന് ഗൗരിയമ്മ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേ പാർട്ടിയിൽ, ഒരേ ആദർശത്തിെൻറ കാറ്റും കോളുമേറ്റ് പരസ്പരം തോന്നിയ ഇഷ്ടമായിരുന്നു അവരുടേത്. ആദർശത്തിൽ അൽപം വ്യതിയാനമുണ്ടായപ്പോൾ ആ ബന്ധം അവസാനിക്കുകയും ചെയ്തു.
1957 മേയ് 30ന് തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലായിരുന്നു ടി.വി. തോമസിെൻറയും ഗൗരിയമ്മയുടെയും വിവാഹം.
അതിനുമുമ്പ് ആരുമറിയാതെ തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും സ്പെഷൽ മാരേജ് ആക്ട് പ്രകാരം ഒരു മാസം മുമ്പേ നോട്ടീസ് നൽകി മാത്രമേ ചെയ്യാനാവൂ എന്നറിയുന്നത്. അതോടെയാണ് പ്രണയരഹസ്യം പരസ്യമാകുന്നത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു.
ടി.വി. തോമസിെൻറ അന്ത്യനിമിഷങ്ങളിൽ കൂടെയില്ലാതെ പോയതിെൻറ ദുഃഖം ഗൗരിയമ്മയിൽനിന്നും ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. ബോംബെയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ടി.വിയെ കാണാൻ പാർട്ടി അനുമതി വാങ്ങിയാണ് പോയത്. രണ്ടാഴ്ചയോളം ബോംബെയിലെ ആശുപത്രിയിൽ ടി.വിയെ പരിചരിച്ചു.
പിരിയാൻ നേരം അദ്ദേഹം ഒരുപാട് കരഞ്ഞെന്ന് ഗൗരിയമ്മ ഓർക്കുന്നു. പിന്നീട് കാണാനായില്ല. 1977 മാർച്ച് 26ന് ടി.വി മരിച്ചു. തിരുവനന്തപുരത്ത് മൃതദേഹം കാണാൻ മാത്രമാണ് പോയത്. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന് കണ്ടു. ചാത്തനാട്ടെ വീട്ടിൽ മൃതദേഹം കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുെന്നങ്കിലും നടന്നില്ല എന്നും ഗൗരിയമ്മ പിന്നീട് പറഞ്ഞു. തെൻറ പിൻമുറ കാക്കാൻ മക്കളില്ലാതെ പോയത് ഗൗരിയമ്മയുടെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.