തെൻറ രാഷ്ട്രീയം ജനത്തിനുവേണ്ടി; ആശംസാപൂക്കളിൽ നിറഞ്ഞ് ഗൗരിയമ്മ
text_fieldsആലപ്പുഴ: ‘എനിക്ക് ഒരു രാഷ്ട്രീയമേയുള്ളൂ. അത് ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. അവരുടെ വേദനകൾ, പ്രയാസങ്ങൾ എന്നിവ ഇല്ലാതാക്കാനുള്ള എെൻറ പ്രയത്നത്തിന് കുറച്ചൊക്കെ ഫലം ഉണ്ടായിട്ടുണ്ട്. പ്രായം 99ലേക്ക് കടക്കുേമ്പാൾ എല്ലാവരും കരുതുന്നതുപോലെ പെെട്ടന്ന് വിശ്രമിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ, മുട്ടിലിഴഞ്ഞ് നടക്കാനുമാവില്ല.’
തെൻറ ദീർഘകാല രാഷ്ട്രീയ- നിയമസഭ പ്രവർത്തനങ്ങൾ ഒാർമപ്പെടുത്തിയാണ് ഗൗരിയമ്മ പിറന്നാൾ ആഘോഷത്തിെൻറ കേക്ക് മുറിക്കാൻ തുനിഞ്ഞത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരുടെയും സ്നേഹിതരുടെയും മുൻ എം.എൽ.എമാരുടെയും നടുവിൽ കെ.ആർ. ഗൗരിയമ്മ തെൻറ നിസ്സ്വാർഥ രാഷ്ട്രീയജീവിതം അയവിറക്കി. സംഭവബഹുലമായ ജീവിതത്തിെൻറ ചില ഏടുകൾ അവർ സദസ്സിനെ ഒാർമപ്പെടുത്തി. ഇൗഴവ സമുദായത്തിൽനിന്ന് തിരുവിതാംകൂറിൽ ആദ്യമായി നിയമ ബിരുദം നേടിയ വ്യക്തിയാണ് താനെന്ന് ആമുഖമായി പറഞ്ഞു. പാട്ടകൃഷിയുടെയും കുടിയാൻ വ്യവസ്ഥയുടെയും തിക്ത ഫലങ്ങൾ അറിയാവുന്നതുകൊണ്ടാണ് 57ലെ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായപ്പോൾ കുടിയൊഴിപ്പിക്കലിനെതിരെ സ്റ്റേ ഒാർഡിനൻസ് ഇറക്കാൻ പ്രേരിപ്പിച്ചത്.
മന്ത്രി എ.കെ. ബാലൻ, എ.എം. ആരിഫ് എം.എൽ.എ, കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ ഫോറത്തിനുവേണ്ടി ചെയർമാൻ എം. വിജയകുമാർ, ജനറൽ സെക്ര. കെ.പി. കുഞ്ഞിക്കണ്ണൻ, വർക്കിങ് ചെയർമാൻ പി.എം. മാത്യു, ജനറൽ സെക്രട്ടറി അൽഫോൻസ ജോൺ തുടങ്ങി നിരവധി നേതാക്കൾ ആശംസയർപ്പിക്കാൻ എത്തിയിരുന്നു. ഫോർമർ എം.എൽ.എ ഫോറത്തിനുവേണ്ടി രാജൻ ബാബു മംഗളപത്രം വായിച്ചു. എല്ലാവരുടെയും പുകഴ്ത്തലിൽ അൽപം ശുണ്ഠി പിടിച്ച ഗൗരിയമ്മ, ഒരാളുടെ ഒരുവശം മാത്രം പറയുന്നത് ശരിയല്ലെന്ന് പറഞ്ഞു. താൻ ഒരു ദേഷ്യക്കാരിയാണെന്നത് എല്ലാവരും മറച്ചുവെച്ചു. എന്നാൽ, മനസ്സുവെച്ച് ഒരു തെറ്റും ചെയ്യാൻ മുതിർന്നിട്ടില്ല.
കുട്ടികളും സ്ത്രീകളുമടക്കമുള്ള വൻ ജനാവലി ചാത്തനാട് വീടിനടുത്ത റോട്ടറി ഹാളിൽ ആശംസയർപ്പിക്കാൻ എത്തിയിരുന്നു. ബിജു രമേഷ് ഗൗരിയമ്മക്ക് കൂറ്റൻ പൂമാലയാണ് അണിയിച്ചത്. വന്നവർക്കെല്ലാം കേക്ക് നൽകിയാണ് ഗൗരിയമ്മ ഉച്ചക്കുശേഷം വസതിയിലേക്ക് മടങ്ങിയത്. നൂറാം ജന്മദിനം ആഘോഷിക്കാനുള്ള അവസരം ഉണ്ടാകണം എന്ന പ്രാർഥനയോടെ ആശംസക്കെത്തിയവരും മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.