സി.പി.എം മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെന്ന് ഗൗരിയമ്മ
text_fieldsആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയെൻറ മുഖത്തുനോക്കി, സി.പി.എം തനിക്ക് മുഖ്യമന ്ത്രിസ്ഥാനം നൽകിയില്ലെന്ന് തുറന്നടിച്ച് കെ.ആർ. ഗൗരിയമ്മ. കേരം തിങ്ങും കേരള നാട് കെ.ആർ. ഗൗരി ഭരിക്കട്ടെയെന്നായിരുന്നു 1987ൽ ഇടതുപക്ഷത്തിെൻറ തെരഞ്ഞെടുപ്പ് മുദ്രാ വാക്യം. എന്നാൽ, വിജയിച്ച് വന്ന താൻ എന്തുകൊണ്ടോ മുഖ്യമന്ത്രിയായില്ല. ജന്മശതാബ്ദ ിയാഘോഷത്തിന് നന്ദിപറയുകയായിരുന്നു അവർ.
സമ്മേളനം ഉദ്ഘാടനം ചെയ്ത പിണറായ ി, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ കരുത്തയായ ഗൗരിയമ്മ നിർഭാഗ്യവശാൽ പാർട്ടിയി ൽനിന്ന് പുറത്തായതും ജെ.എസ്.എസ് രൂപവത്കരിക്കുക വഴി ആൻറണി, ഉമ്മൻ ചാണ്ടി മന്ത്രി സഭകളിൽ അംഗമായതും ചൂണ്ടിക്കാണിച്ചിരുന്നു. ആ രാഷ്ട്രീയമാറ്റം ഗൗരിയമ്മയെ സ്നേഹി ച്ചവരെവരെ വേദനിപ്പിെച്ചങ്കിലും സമീപകാലത്ത് അവർ വീണ്ടും പാർട്ടിയോട് സഹകരിക്കുന്ന നിലയിലേക്കെത്തിയത് ഇടതുപക്ഷത്തെ സ്നേഹിക്കുന്ന പുരോഗമന സാമൂഹിക ശക്തികൾക്കാകെ സന്തോഷമായെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
ഇ.എം.എസിെനക്കാൾ പാർട്ടിയിൽ താനേറെ ഇഷ്ടപ്പെടുന്ന നേതാവ് പി. കൃഷ്ണ പിള്ളയാണെന്നും ഗൗരിയമ്മ വ്യക്തമാക്കി. മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും ആ സർക്കാറിൽ താൻ മികച്ച വ്യവസായ മന്ത്രിയായിരുന്നു. താനൊരു മൂശ്ശേട്ടയാണെന്നും വാശിക്കാരിയാണെന്നും തുറന്നുപറയാനും ഗൗരിയമ്മ മടിച്ചില്ല. കാറില്ലാത്ത എം.വി. രാഘവനും പിണറായി വിജയനും തെൻറ കാറിൽ പണ്ട് സൗജന്യ യാത്ര നടത്തി വീട്ടിൽ വന്ന് ഇറച്ചി കൂട്ടി ഭക്ഷണം കഴിച്ച് പോകുമായിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞതോടെ വേദിയും സദസ്സും പൊട്ടിച്ചിരിയിലാണ്ടു.
ഇറച്ചിയല്ല കരിമീനാണെന്ന് തിരുത്തി മുഖ്യമന്ത്രിയും അതിൽ പങ്ക് ചേർന്നു. ഗൗരിയമ്മയുടെ പ്രസംഗം കേൾക്കണമെന്ന് മുഖ്യമന്ത്രിതന്നെയാണ് ആവശ്യപ്പെട്ടത്. പ്രായത്തിെൻറ അവശതകളൊന്നും പ്രകടിപ്പിക്കാതെ അരമണിക്കൂറിലേറെ നിന്നുകൊണ്ടുതന്നെ ഗൗരിയമ്മ സംസാരിച്ചത് ഏവെരയും അദ്ഭുതപ്പെടുത്തി. ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെയും പരാധീനത്തിലല്ലാതെയും മറ്റുള്ളവർക്ക് സഹായകരമായും ഗൗരിയമ്മക്ക് കഴിയാനാകുന്നതിെൻറ സന്തോഷം പങ്കുവെച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
ഗൗരിയമ്മ മാതൃകവ്യക്തിത്വം –മുഖ്യമന്ത്രി
ആലപ്പുഴ: അതിസമ്പന്നമായ അനുഭവപശ്ചാത്തലത്തോടെ സാമൂഹികജീവിതത്തിന് മാർഗനിർദേശം നൽകാൻ കഴിയുന്ന മാതൃകവ്യക്തിത്വമാണ് കെ.ആർ. ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിെൻറയും ജനങ്ങളുടെയും ചരിത്രമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ അധികം പേർ ലോകചരിത്രത്തിൽപോലുമില്ല. ഗൗരിയമ്മയുടെ ഒരുവർഷം നീളുന്ന ജന്മശതാബ്ദി ആഘോഷപരിപാടികൾ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രമാത്രം ദീർഘവും തീവ്രവുമായ അനുഭവങ്ങളുള്ള മറ്റൊരാൾ കേരളത്തിലില്ല. അസാധാരണവും താരതമ്യമില്ലാത്തതുമാണ് അവരുടെ ജീവിതം.
ആധുനിക കേരളത്തിെൻറ ചരിത്രവുമായി വേർപെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്നു ആ ജീവിതം. അസാമാന്യധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേർന്ന ജീവിതമായിരുന്നതിനാലാണ് ഗൗരിയമ്മയുടെ പിറന്നാൾ നാടിെൻറയും ജനങ്ങളുടെയും ആഘോഷമായി മാറുന്നത്. അന്യരുടെ ജീവന് ഉതകുമ്പോഴാണ് സ്വന്തം ജീവിതം സഫലമാവുന്നതെന്ന തത്ത്വം മാനദണ്ഡമാക്കിയാൽ, ഗൗരിയമ്മയുടേതുപോലെ സഫലമായ ജീവിതം അധികം പേർക്ക് ഉണ്ടായിട്ടുണ്ടാവില്ല. വിദ്യാർഥിജീവിതകാലത്ത് തുടങ്ങി 100 വയസ്സ് പിന്നിടുന്ന ഘട്ടത്തിലും അവർ വെള്ളത്തിൽ മത്സ്യം എന്നപോലെ ജനങ്ങൾക്കിടയിൽ ജീവിക്കുന്നു.
അധികാരസ്ഥാനത്തില്ലെങ്കിലും ഏതുവിഷയത്തിലും അവരുടെ അഭിപ്രായം നടപ്പാക്കാൻ ശ്രമിക്കുന്നത് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ അവർ പറയുന്നതിൽ അനുഭവസത്യം ഉണ്ടെന്നതിനാലാണ്. സർ സി.പിയുടെ കാലെത്ത പൊലീസിെൻറ ഭേദ്യം അനുഭവിക്കേണ്ടിവന്ന അവർക്ക് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തിലും പൊലീസിൽനിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ദിവാൻ ഭരണത്തിനെതിരെ പൊരുതുന്ന ഗൗരിയമ്മയെ പിന്തിരിപ്പിക്കാൻ സി.പി വാഗ്ദാനം ചെയ്ത മജിസ്ട്രേറ്റുസ്ഥാനം നിരാകരിച്ചതും ചരിത്രത്തിെൻറ ഭാഗമാണ്.
അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതം നയിക്കാൻ അവരെ പ്രേരിപ്പിച്ചതിനുപിന്നിൽ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുകയെന്ന ലക്ഷ്യമായിരുന്നു. സമൂഹത്തെ ഇനിയും മുന്നോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് പ്രതിജ്ഞ ചെയ്യലാണ് ഗൗരിയമ്മക്കുള്ള പിറന്നാൾ സമ്മാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിനീത് എസ്.പിള്ള വരച്ച ഗൗരിയമ്മയുടെ രേഖാചിത്രം അടങ്ങിയ ഉപഹാര സമർപ്പണവും ഗൗരിയമ്മയെക്കുറിച്ച ‘മാധ്യമം’ പ്രത്യേക പതിപ്പിെൻറ പ്രകാശനവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.