ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ജെ.എസ്.എസിൽ ആവശ്യം
text_fieldsആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മ പാർട്ടി പദവിയിൽനിന്ന് വിരമിക്കണമെന്ന് വിമതവിഭാഗം. സ്വയം വിരമിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി ബി.ഗോപന്റെ നേതൃത്വത്തിലുള്ള സംഘം ഗൗരിയമ്മക്ക് കത്തുനൽകി. സി.പി.എം പിന്തുണയോടെയാണ് ഗൗരിയമ്മക്കെതിരായ വിമത വിഭാഗത്തിൻെറ നീക്കം.
ഗൗരിയമ്മ സ്വജന പക്ഷപാതം കാണിച്ചതായും തങ്ങളുടെ തീരുമാനത്തിന് 90 ശതമാനം പ്രവർത്തകരുടെയും പിന്തുണയുണെന്നും കത്തിൽ പറയുന്നു. തങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും വിമതര്‍ പറയുന്നു. ഗൗരിയമ്മക്ക് 97 വയസ്സായിരിക്കുന്നു. പ്രായാധിക്യമുണ്ട്. പുതിയ തലമുറക്ക് വേണ്ടി മാറികൊടുക്കണം എന്നതാണ് കത്തിലെ ആവശ്യം. ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ബി.ഗോപൻ അറിയിച്ചു. എന്നാൽ കത്തിലെ ആവശ്യം ഗൗരിയമ്മ തള്ളിക്കളഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ജെ.എസ്.എസ് പിളരുകയും കെ.കെ ഷാജു, എ.എന്‍ രാജന്‍ബാബു എന്നിവര്‍ പുറത്തുപോകുകയും ചെയ്തിരുന്നു. യു.ഡി.എഫ് വിട്ട ജെഎസ്എസ് കഴിഞ്ഞ നിയമസഭാ കാലത്ത് എൽ.ഡി.എഫിനൊപ്പം പ്രവർത്തിച്ചിരുന്നു. അഞ്ചുസീറ്റുകൾ ആവശ്യപ്പെട്ടെ പാർട്ടിക്ക് ഒന്നുപോലും ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.