കാത്തിരുന്നത്, കോടതി വിധിയിൽ സന്തോഷം; കൃപേഷിെൻറയും ശരത് ലാലിേൻറയും പിതാക്കൾ
text_fields
കാസർകോട്: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി തള്ളിയതിൽ സന്തോഷം പ്രകടിപ്പിച്ച് കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത് ലാലിേൻറയും കുടുംബം.
'കോടതിവിധിയിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒന്നരവർഷമായി ഈ വിധിക്ക് കാത്തിരിക്കുയായിരുന്നു. വിധി അനുകൂലമാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. പിണറായി വിജയൻ ഒരുകോടി രൂപ ചെലവഴിച്ചാണ് ഈ വിധിയെ ഇല്ലാതാക്കാൻ ശ്രമിച്ചത്' - കൃപേഷിെൻറ അച്ഛന്‍ പി.കൃഷ്ണന്‍ പ്രതികരിച്ചു.
'സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. സി.ബി.ഐ വന്നുകൂടാ എന്ന് എന്തിനാണ് സർക്കാർ നിർബന്ധം പിടിക്കുന്നത്' - ശരത്ലാലിെൻറ അച്ഛന്‍ പി.കെ.സത്യനാരായണന്‍ ചോദിച്ചു.
സി.ബി.ഐക്ക് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ കല്യോട്ടെ ശരത് ലാൽ, കൃപേഷ് സ്മൃതി മണ്ഡപത്തിൽ സത്യഗ്രഹം ആരംഭിച്ചിരുന്നു.
സർക്കാരിന് ഓരോദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധിയിൽ അഭിപ്രായം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.