ആറ് മാസത്തിനിടെ 3200 അപ്ഡേറ്റുകൾ; കോവിഡ് വിവരങ്ങൾ ജനങ്ങളിലേക്കെത്തിച്ച് സർക്കാർ ഉദ്യോഗസ്ഥൻ
text_fieldsപാലക്കാട്: ജോലി തിരക്കുകൾക്കിടയിലും കോവിഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് പഴമ്പാലക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക് കൃഷ്ണപ്രസാദ്. കഴിഞ്ഞ ആറ് മാസമായി കോവിഡിനെ സംബന്ധിക്കുന്ന വിവരങ്ങൾ കൃഷ്ണ പ്രസാദ് വാട്സ് ആപ് സ്റ്റാറ്റസുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും ജനങ്ങൾക്ക് നൽകുന്നു.
ഏപ്രിൽ ആദ്യവാരം മുതൽ കോവിഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസായി ഇട്ടു തുടങ്ങുകയും അതു കണ്ടിരുന്നവരിൽ ചിലരുടെ അഭിപ്രായത്തെത്തുടർന്ന് ഏപ്രിൽ പകുതിക്കു ശേഷം ഫേസ് ബുക്കിലും ഇത് നൽകുകയായിരുന്നു.
കോവിഡ് കാലത്ത് വളരെയധികം ജോലിത്തിരക്കുണ്ടങ്കിലും ഇദ്ദേഹം അതിനിടയിലൂടെ വിവിധ സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ബുള്ളറ്റിനുകളിൽ നിന്നും, അവരുടെ സൈറ്റുകളിൽ നിന്നും, ട്വിറ്റർ പോലുള്ള സാമൂഹ്യമാധ്യമങ്ങൾ, മറ്റു വിവിധ മാധ്യമങ്ങൾ, അന്താരാഷ്ട്ര മെഡിക്കൽ മാഗസിനുകളിൽ എന്നിവയിൽ നിന്നും ലഭിക്കുന്ന വാർത്തകൾ സാധാരണക്കാരിലേക്കെത്തിക്കുവാൻ പരമാവധി ശ്രമിക്കുകയാണ്
ആദ്യം കോവിഡ് അപ്ഡേറ്റുകൾ വലിയ പ്രതികരണം ലഭിക്കാതായതോടെ രണ്ട് മൂന്ന് ദിവസം ഇത് നിർത്തിവെച്ചു. ഇതോടെ നിരവധി പേർ അപ്ഡേറ്റുകൾ എവിടെയെന്ന് ചോദ്യവുമായി വാട്സ് ആപിലും ഫേസ്ബുക്കിലും എത്തി. തുടർന്ന് ഇത് തുടരാൻ തീരുമാനിക്കുകയായിരുന്നു.
എവിടുന്നാണ് ഇതിനൊക്കെ സമയം എന്നു പറയുന്നവരോട് തെൻറ ഭാര്യ, ആശ ( ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോട്ടുകുറുശ്ശിയിൽ യുപി വിഭാഗം അധ്യാപിക) ഇതിൽ നൽകുന്ന പിന്തുണ കൂടി ഉള്ളതുകൊണ്ടാണ് ഇതു ചെയ്യുവാൻ കഴിയുന്നതെന്നാണ് കൃഷ്ണ പ്രസാദിന് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.