കൃഷ്ണദാസിന്‍െറ ജാമ്യം നീട്ടി
text_fields
കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തത്തെുടര്‍ന്ന് പ്രതി ചേര്‍ക്കപ്പെട്ട പാമ്പാടി നെഹ്റു കോളജ് ചെയര്‍മാന്‍ ഡോ. പി. കൃഷ്ണദാസിന്‍െറ ഇടക്കാല ജാമ്യം രണ്ട് ദിവസം കൂടി ഹൈകോടതി നീട്ടി നല്‍കി. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് രണ്ട് ദിവസം സമയം അനുവദിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, കൃഷ്ണദാസ് ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തേണ്ടതുണ്ടോയെന്ന കാര്യത്തില്‍ പ്രഥമദൃഷ്ട്യാ സംശയമുള്ളതായി കോടതി വ്യക്തമാക്കി. കേസ് ഡയറിയും മരണപ്പെട്ട ജിഷ്ണു പ്രണോയ് സര്‍വകലാശാലക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ 164 പ്രകാരമുള്ള മൊഴിയും രണ്ട് ദിവസത്തിനകം ഹാജരാക്കാനാണ് കോടതി നിര്‍ദേശം.
കഴിഞ്ഞ വെള്ളിയാഴ്ച കൃഷ്ണദാസിന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത് ചൊവ്വാഴ്ച അവസാനിക്കേണ്ടതായിരുന്നു.14ന് സമര്‍പ്പിച്ച ഹരജിയിലാണ് 15ന് നടക്കുന്ന സമാധാന യോഗത്തിന് കലക്ടറില്‍നിന്ന് ലഭിച്ച കത്തിന്‍െറ പകര്‍പ്പ് സമര്‍പ്പിച്ചതെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജരേഖ സമര്‍പ്പിച്ചതല്ളെന്നും ചൊവ്വാഴ്ച ജാമ്യ ഹരജി പരിഗണിക്കവേ ഹരജിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തി. 16നാണ് ജാമ്യം അനുവദിച്ചതെങ്കിലും വിവരങ്ങളൊന്നും മറച്ചുപിടിച്ചിട്ടില്ല.
കോപ്പിയടി പിടിച്ചതിന്‍െറ വിഷമത്തിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന സഹപാഠിയുടെ മൊഴി എഫ്.ഐ.എസില്‍ രേഖപ്പെടുത്തിയെങ്കിലും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുത്തിയതായും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. എഫ്.ഐ.എസ് തിരുത്തിയതെന്തിന് എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണത്തെ തുടര്‍ന്നാണ് അനിവാര്യ മാറ്റം വരുത്തിയതെന്ന് സര്‍ക്കാറിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍, 15ലെ സമാധാന യോഗത്തിലേക്ക് ഹരജിക്കാരനെ ക്ഷണിച്ചിട്ടില്ളെന്ന് പാലക്കാട്, തൃശൂര്‍ കലക്ടര്‍മാര്‍ അറിയിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യോഗത്തില്‍ ഹരജിക്കാരന്‍ പങ്കെടുത്തിട്ടില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹരജിക്കാരന്‍ ഹാജരാക്കിയ കത്തിന്‍െറ ആധികാരികത പ്രോസിക്യൂഷന്‍ നിഷേധിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞെങ്കിലും പ്രോസിക്യൂഷന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
മാനേജ്മെന്‍റിന്‍െറ ഭാഗത്ത് നിന്നുണ്ടായ ചില അപാകതകള്‍ പ്രേരണക്കുറ്റം ചുമത്താവുന്ന തരത്തില്‍ പ്രഥമദൃഷ്ട്യ തോന്നുന്നില്ളെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് പ്രോസിക്യൂഷന് രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ച് രണ്ടുദിവസം പ്രതിക്ക് ജാമ്യം നീട്ടി നല്‍കിയത്. അതേസമയം, തന്‍െറ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ഹരജിക്കാരന്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.