വിദ്യാർഥിയെ മർദ്ദിച്ച കേസ്: കൃഷ്ണദാസിന് ജാമ്യമില്ല
text_fields
വടക്കാഞ്ചേരി (തൃശൂർ): ലക്കിടി ജവഹർ ലോ കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു കോളജ് ചെയർമാൻ പി.കൃഷ്ണദാസിന് ജാമ്യമില്ല. വടക്കാഞ്ചേരി കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിയെ മർദിച്ചുവെന്ന പരാതിയിലാണ് കൃഷ്ണദാസ് ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. മൂന്നാം പ്രതിയും നിയമോപദേശകയുമായ സുചിത്രക്ക് തിങ്കളാഴ്ച തന്നെ കോടതി ജാമ്യം നൽകിയിരുന്നു. ആറാം പ്രതിയായ ലക്കിടി ജവഹർലാൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുകുമാരന് ഇന്ന് കോടതി ജാമ്യം നൽകി. നാലും അഞ്ചും പ്രതികളായ വൽസലകുമാർ, ഗോവിന്ദൻ കുട്ടി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചില്ല. പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായി അംഗീകരിച്ചാണ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി കൃഷ്ണദാസ് ഉൾപ്പെടെ മൂന്നു പേരുടെ ജാമ്യാപേക്ഷ നിരസിച്ചത്.
കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ വേണമെന്ന പൊലിസിന്റെ അപേക്ഷ വടക്കാഞ്ചേരി കോടതി ഉടൻ പരിഗണിക്കും. അതേസമയം, കൃഷ്ണദാസിന്റെയും രണ്ടാം പ്രതി കെ.വി. സഞ്ജിത്തിന്റെയും ഹർജികളിൽ ഇന്ന് ഹൈക്കോടതിയും വിധി പറയാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.