തൃക്കാക്കരയിൽ കെ.എസ്. അരുൺകുമാർ എൽ.ഡി.എഫ് സ്ഥാനാർഥി
text_fieldsഎറണാകുളം: തൃക്കാക്കരയിൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. ഹൈകോടതി അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കൂടിയാണ് അരുൺ. മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥിയെക്കുറിച്ച് ധാരണയായത്. നേരത്തെ യു.ഡി.എഫ് ഉമ തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുമെന്ന് ചർച്ചകൾക്കായി എറണാകുളത്തെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും വ്യക്തമാക്കിയിരുന്നു.
സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുൺകുമാർ കെ റെയിൽ സംവാദങ്ങളിൽ പാർട്ടിയേയും സർക്കാറിനേയും പ്രതിരോധിച്ച് നിരവധിവേദികളിൽ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. തുടർന്നാണ് ഇതുസംബന്ധിച്ച ചർച്ചക്കായി ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.