വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം ഒഴിവാക്കാൻ വൈകുന്നേരം ആറ് മുതൽ രാത്രി 11 വരെ ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി.
ആവശ്യകതയുടെ 30 ശതമാനമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് കൊണ്ടുവരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ വൈകുന്നേരത്തെ ഉപയോഗത്തിൽ വൻ വർധന വന്നു. 85 ദശലക്ഷം യൂനിറ്റാണ് വ്യാഴാഴ്ചത്തെ ഉപയോഗം. സംഭരണികളിൽ ഇനി 54 ശതമാനം വെള്ളമേ ബാക്കിയുള്ളൂ. മാർച്ച് 15ന് ഉപയോഗം സർവകാല റെക്കോഡ് കുറിച്ചിരുന്നു, 89.618 ദശലക്ഷം യൂനിറ്റ്.
പീക് സമയങ്ങളില്‍ ഉയർന്ന വിലയുള്ള വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പീക് സമയത്ത് ഇലക്ട്രിക് അവനുകള്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍, എ.സി, ഇൻഡക്ഷൻ ഹീറ്റർ, കാർഷിക ആവശ്യത്തിനുള്ള പമ്പിങ്, ഒഴിവാക്കാവുന്ന വൈദ്യുതി ദീപാലങ്കാരങ്ങള്‍ എന്നിവ പരാമാവധി കുറക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.