'അശ്രാന്ത പരിശ്രമം ഫലം കണ്ടു'; ഉരുൾ തകർത്തെറിഞ്ഞ അട്ടമലയിലും വൈദ്യുതിയെത്തിച്ച് കെ.എസ്.ഇ.ബി
text_fieldsകൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചതെന്ന് കെ.എസ്.ഇ.ബി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിച്ചു. ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ഏറെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്.
കെ.എസ്.ഇ.ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. ചൂരൽമല ടൗണിലെ പ്രകാശ സംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.