റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ വീണ്ടും കമീഷനെ സമീപിച്ച് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി വീണ്ടും റെഗുലേറ്ററി കമീഷനെ സമീപിച്ചു. 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങാനുള്ള കരാറിൽ വ്യവസ്ഥാ ലംഘനമുണ്ടെന്ന് വിലയിരുത്തിയാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. കരാർ റദ്ദാക്കുന്നത് സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു. റെഗുലേറ്ററി കമീഷൻ ഉത്തരവിനെതിരെ അപ്പലേറ്റ് ട്രൈബ്യൂണലിൽ നൽകിയ അപ്പീലിൽ വീണ്ടും കമീഷനെ സമീപിക്കാൻ നിർദേശം ലഭിച്ചു. ഇത് പ്രകാരമാണ് ബോർഡിന്റെ പുതിയ അപേക്ഷ.
റദ്ദാക്കിയ കരാറിന് പകരം പുതിയ ടെൻഡർ ക്ഷണിച്ചെങ്കിലും ഉയർന്ന നിരക്കാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇത് വാങ്ങിയാൽ വൻ സാമ്പത്തിക ബാധ്യത ഉപഭോക്താക്കൾക്ക് വരുമായിരുന്നു. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ബോർഡ് സർക്കാറിന് മുന്നിൽ ഉന്നയിച്ചു. ഇതുപ്രകാരം കേന്ദ്ര വൈദ്യുതി നിയമത്തിൽ സംസ്ഥാന സർക്കാറിനുള്ള അവകാശം ഉപയോഗിച്ച് കരാർ പുനഃസ്ഥാപിക്കണമെന്ന് റെഗുലേറ്ററി കമീഷന് നിർദേശം നൽകി. മന്ത്രിസഭ തീരുമാനപ്രകാരമായിരുന്നു ഇത്. സർക്കാർ നിർദേശം പാലിക്കാൻ റെഗുലേറ്ററി കമീഷന് ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.