‘ദ്യുതി 2’ വേഗത്തിലാക്കും; മലപ്പുറം പാക്കേജിന് അനുമതി
text_fieldsതിരുവനന്തപുരം: വൈദ്യുതി വിതരണരംഗം ശക്തിപ്പെടുത്തുന്നതിനുള്ള ‘KSB BOARD OF DIRECTORS INSTRUCTION TO COMPLETE DUTY 2. മലപ്പുറം അടക്കം മൂന്ന് ജില്ലകളിൽ അപേക്ഷകർക്ക് ആവശ്യാനുസരണം വൈദ്യുതി നൽകാനാവാത്ത സ്ഥിതി പരിഹരിക്കാൻ സ്പെഷൽ പാക്കേജ് പ്രകാരമുള്ള പദ്ധതികൾ ഉടൻ ആരംഭിക്കാനും അനുമതി നൽകി. മലപ്പുറം, ഇടുക്കി, കാസർകോഡ് ജില്ലകൾക്കായി നേരത്തേ പ്രഖ്യാപിച്ച 1023.04 കോടിയുടെ പദ്ധതികളാണ് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുക. മലപ്പുറം അടക്കമുള്ള ജില്ലകളിൽ വൈദ്യുതി ആവശ്യാനുസരണം ലഭ്യമാവുന്നില്ലെന്ന പരാതിയിൽ റെഗുലേറ്ററി കമീഷൻ ഇടപെട്ടിരുന്നു. തുടർന്ന് മൂന്ന് ജില്ലകൾക്കായി സ്പെഷൽ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ബോർഡ് അനുമതി നൽകിയില്ല. വിഷയത്തിൽ റെഗുലേറ്ററി കമീഷൻ കടുത്ത നിലപാടിലേക്ക് പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്രഖ്യാപിച്ച പാക്കേജ് ഉടൻ നടപ്പാക്കാനുള്ള തീരുമാനം. മലപ്പുറത്തെ വൈദ്യുതി ഉപയോഗത്തിൽ രണ്ടുവർഷത്തിനിടെ 16 ശതമാനം വർധനയുണ്ടായെന്നും എന്നാൽ, ഇതനുസരിച്ചുള്ള വിതരണ ശൃംഖലയില്ലെന്നും കെ.എസ്.ഇ.ബി സമ്മതിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പുതിയ സബ് സ്റ്റേഷനുകളുടെ നിർമാണം, ട്രാൻസ്ഫോർമറുകൾ, ലൈനുകളുടെ വിപുലീകരണം തുടങ്ങിയവക്കായാണ് ആകെ 1023.04 കോടി രൂപ ചെലവിടുക. മലപ്പുറം- 410.93 കോടി, ഇടുക്കി- 217.96 കോടി, കാസർകോട്-394.15 കോടി എന്നിങ്ങനെയാണ് വിഹിതം.
അതേസമയം ‘ദ്യുതി 2’ പ്രകാരം നടപ്പാക്കാൻ ഇതിനകം തയാറാക്കിയ പദ്ധതികൾ പീക്ക് സമയ വൈദ്യുതി വിതരണം കാര്യക്ഷമമായി നടത്താൻ കഴിയുന്ന വിധമല്ലെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. 2024-25 വർഷത്തെ പദ്ധതികൾ 2025 മാർച്ചിനകവും 2025-26 വർഷത്തെ പദ്ധതികൾ 2025 സെപ്റ്റംബറിനകവും പൂർത്തീകരിക്കാനും നിർദേശം നൽകി. 2022-23 മുതൽ 2026-27 വർഷം വരെ നടപ്പിലാക്കുന്ന ദ്യുതി രണ്ടിൽ 4016.10 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.