രണ്ടു വർഷം കൂടി നിലവിലെ വൈദ്യുതി നിരക്ക് തുടരാൻ നിർദേശം
text_fieldsതിരുവനന്തപുരം: അടുത്ത രണ്ടു വർഷം കൂടി നിലവിലെ വൈദ്യുതി നിരക്ക് തുടരാൻ നിർദേശം. 20-21, 22-23 വർഷങ്ങളിൽ ഇൗ നിരക്ക് തുടർന്നാൽ ബോർഡിന് 1921.50 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. ഇതുവഴി അംഗീകരിച്ച കമ്മി നികത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിലെ നിരക്ക് പരിഷ്കരിക്കാൻ ബോർഡിനോട് നിർദേശം സമർപ്പിക്കാൻ കമീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് സ്വമേധയാ നടപടി ആരംഭിച്ചത്. 2020-21ലേക്ക് 944.75 കോടി രൂപയുെട കമ്മിയാണ് കമീഷൻ അനുവദിച്ചിരുന്നത്. നിലവിലെ നിരക്ക് തുടർന്നാൽ അടുത്തവർഷം 941.5 കോടി അധികവരുമാനം ലഭിക്കും. 21-22 വർഷം 998.53 കോടി കമ്മി അംഗീകരിച്ചിരുന്നു. നിലവിലെ താരിഫ് തുടർന്നാൽ 980 കോടി അധികവരുമാനം ലഭിക്കും.
നിലവിലെ നിരക്ക് അതേപടി 2022 മാർച്ച് 31വരെ തുടർന്നാൽ കമ്മി വൻതോതിൽ പരിഹരിക്കാനാകും. ഇൗ കണക്ക് പ്രകാരം വൈദ്യുതി നിരക്ക് പുനർനിർണയിക്കാൻ പൊതുജനങ്ങളിൽനിന്ന് കമീഷൻ അഭിപ്രായം തേടി. ഇത് പരിഗണിച്ചാകും അടുത്ത ഏപ്രിൽ ഒന്നുമുതലുള്ള നിരക്ക് നിശ്ചയിക്കുന്നതെന്ന് കമീഷൻ വ്യക്തമാക്കി. നിലവിലെ നിരക്ക് അടുത്ത ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെ തുടരുന്നത് സംബന്ധിച്ച നിർദേശം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം നാലുവർഷത്തെ പ്രതീക്ഷിത വരവ്-ചെലവുകൾ സമാഹരിച്ചാണ് കമീഷൻ കമ്മി നിശ്ചയിച്ചതും നിരക്ക് വർധിപ്പിച്ചതും. എന്നാൽ, രണ്ട് വർഷത്തേക്കുള്ള കമ്മിയാണ് വർധനയായി അംഗീകരിച്ചത്.
Latest VIDEODon't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.