ലൈസന്‍സ്: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്
text_fieldsകൊച്ചി: ലൈസന്‍സുള്ള കരാറുകാര്‍ക്ക് മാത്രം കെ.എസ്.ഇ.ബി ജോലികള്‍ നല്‍കിയാല്‍ മതിയെന്ന വൈദ്യുതി ബോര്‍ഡിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ച് കരാര്‍ തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നു. ഇതിനു മുന്നോടിയായി ഫെബ്രുവരി 17ന് കരാര്‍ തൊഴിലാളികള്‍ വൈദ്യുതി ഭവന്‍ മാര്‍ച്ച് നടത്തും. ചര്‍ച്ച ചെയ്ത് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ ബോര്‍ഡ് തയാറായില്ളെങ്കില്‍ പണിമുടക്ക് അടക്കമുള്ള പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ടേഴ്സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
മാര്‍ച്ചില്‍ നടക്കുന്ന സംഘടനാ സമ്മേളനത്തിനു മുമ്പ് വിഷയം പരിഹരിച്ചില്ളെങ്കില്‍ പണിമുടക്കുമെന്ന് സംഘടന എറണാകുളം ജില്ല സെക്രട്ടറി ടി.എം. മോഹന്‍ദാസ് മാധ്യമത്തോട് പറഞ്ഞു. അങ്ങനെയെങ്കില്‍ രൂക്ഷമായ വൈദ്യുതി പ്രശ്നത്തിലേക്കായിരിക്കും നീങ്ങുക. വൈദ്യുതി ബോര്‍ഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന കരാര്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് വേണമെന്നാണ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ചട്ടപ്രകാരം അങ്ങനെയൊരാവശ്യമില്ല. ബോര്‍ഡിലെ എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ കരാര്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നത്. ഈയിനത്തില്‍ തൊഴിലാളികളില്‍നിന്ന് സൂപ്പര്‍വിഷന്‍ ചാര്‍ജ് ബോര്‍ഡ് ഈടാക്കുന്നുണ്ട്. ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിരവധി നിയമനൂലാമാലകള്‍ കടക്കേണ്ടതുണ്ട്. ഇതും തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.
നേരത്തേ കരാര്‍ തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ജോലിക്കിടെ മരിച്ച ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി, 1200 ദിവസം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇനിയും നടപ്പാക്കിയിട്ടില്ളെന്നും ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.