ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsപോത്തൻകോട്: കെ.എസ്.ഇ.ബി ജീവനക്കാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോലിയക്കോട് കള്ളിക്കാട് മനേഷ് ഭവനിൽ മനീഷിനെ(36)യാണ് വീട്ടിലെ കിടപ്പുമുറിയിൽ ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭാര്യ രഞ്ജിതയുമായി പിണങ്ങിക്കഴിയുകയായിരുന്ന മനീഷ് മാതാവ് ലീലാമ്മക്കും മക്കളായ ദക്ഷിൺ, ദീക്ഷിത് എന്നിവരുമായി വീട്ടിൽ താമസിക്കുകയായിരുന്നു.
അമ്മയും കുട്ടികളും സഹോദരിയുടെ വീട്ടിൽപോയ ദിവസം രാത്രിയാണ് മനീഷ് തൂങ്ങിമരിച്ചത്. കെ.എസ്. ഇ.ബി കന്യാകുളങ്ങര ഡിവിഷനിലെ ലൈൻമാനാണ് മനീഷ്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. പോത്തൻകോട് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.