കേരളത്തിൽ രണ്ട് ലക്ഷം വൈദ്യുതി വാഹനങ്ങൾ വരുമെന്ന പ്രതീക്ഷയിൽ കെ.എസ്.ഇ.ബി; വൈദ്യുതി വിൽപനയിൽ 30 ശതമാനം 'ഗതാഗത'ത്തിലേക്ക് മാറും
text_fieldsതിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാലയളവിൽ മൊത്തം വൈദുതി വിറ്റുവരവിന്റെ 30 ശതമാനവും ഗതാഗത ഇനത്തിലെ വിൽപനയിൽ നിന്നാകുമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി. അശോക്.
നിലവിൽ 13000 ഇ-വാഹനങ്ങളാണ് കേരളത്തിലുള്ളത്. രണ്ട് വർഷത്തിനുള്ളിൽ ഓട്ടോകൾ കൂട്ടത്തോടെ വൈദ്യുതിയിലേക്ക് മാറും. നിലവിൽ വൈദ്യുതി വാഹനങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് വില അൽപം കൂടുതലാണെങ്കിലും വരും വർഷങ്ങളിൽ വില കുറയുമെന്ന സൂചന നൽകുന്നതാണ് പ്രവണതകൾ. സർക്കാർ വാഹനങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് 62 കാർ ചാർജിങ് സ്റ്റേഷനുകളുടെയും 1150 ഇരുചക്ര-മുച്ചക്ര വാഹന ചാർജിങ് കേന്ദ്രങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. മാർച്ച് അവസാനത്തോടെ 51 എണ്ണം യാഥാർഥ്യമാകും. 11 അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.