പ്രതിമാസ ബില്ലിങ്ങടക്കം മാറ്റങ്ങൾക്ക് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വൈദ്യുത ബിൽ മലയാളത്തിൽ നൽകാനുള്ള തീരുമാനത്തിന് പിന്നാലെ രണ്ടു മാസത്തിലൊരിക്കലുള്ള ബിൽ പ്രതിമാസമാക്കുന്നതടക്കം കൂടുതൽ പരിഷ്കാരങ്ങൾക്ക് കെ.എസ്.ഇ.ബി നീക്കം. സ്പോട്ട് ബില്ലിനൊപ്പം ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സംവിധാനവും നിലവിൽവരും.
മാസവും ബിൽ നൽകണമെന്നത് ഉപഭോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, പ്രതിമാസ മീറ്റർ റീഡിങ്ങിനായി ജീവനക്കാരെ നിയോഗിക്കുന്നത് അധിക ചെലവാകുമെന്നാണ് വിലയിരുത്തൽ. ഇത് ഒഴിവാക്കാൻ ഉപഭോക്താക്കൾതന്നെ മീറ്റർ റീഡിങ് രേഖപ്പെടുത്തി കെ.എസ്.ഇ.ബിയിയെ അറിയിക്കുന്നത് കാര്യക്ഷമമായി എങ്ങനെ ഏര്‍പ്പെടുത്താമെന്നാണ് നോക്കുന്നത്.
അതേസമയം, സ്മാർട്ട് മീറ്റർ നടപ്പായാൽ ബില്ലിങ് രീതിയിൽ വലിയ മാറ്റം വരുത്താനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. മീറ്റർ റീഡിങ് മെഷീനിൽ ബിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് നൽകാനുള്ള സംവിധാനം ഇതിനകം ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ നൽകുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതികൾ വ്യാപകമായതിനെതുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.