Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി വാങ്ങൽ കരാർ...

വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി അപ്പലറ്റ് ട്രൈബ്യൂണലിൽ

text_fields
bookmark_border
KSEB
cancel

പാ​ല​ക്കാ​ട്: ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള നാ​ല്‌ വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​ർ സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ല​ക്ട്രി​സി​റ്റി അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​ൽ കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ ന​ൽ​കി. അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ അ​പേ​ക്ഷ മേ​യ് 10ന് ​വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി​യി​ലെ അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ക​മീ​ഷ​ൻ ഉ​ത്ത​ര​വ് സ്റ്റേ ​ഹ​ര​ജി ട്രൈ​ബ്യൂ​ണ​ൽ പ​രി​ഗ​ണി​ച്ചി​ല്ല. അ​തി​ഗു​രു​ത​ര വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ റ​ദ്ദ് ചെ​യ്താ​ൽ കേ​ര​ളം ഇ​രു​ട്ടി​ലാ​യേ​ക്കു​മെ​ന്ന് ഹ​ര​ജി​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ജി​ൻ​ഡാ​ൽ പ​വ​ർ ലി​മി​റ്റ​ഡി​ന്റെ 150 മെ​ഗാ​വാ​ട്ട്, ജാ​ബു​വ പ​വ​റി​ന്റെ 100 മെ​ഗാ​വാ​ട്ട്, ജി​ൻ​ഡാ​ൽ ഇ​ന്ത്യ തെ​ർ​മ​ൽ പ​വ​റി​ന്റെ 100 മെ​ഗാ​വാ​ട്ട്, ജാ​ബു​വ പ​വ​റി​ന്റെ 115 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ക​രാ​റു​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​നു​മ​തി നി​രാ​ക​രി​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ലം​ഘ​ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി. ക​രാ​റു​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു സ്വ​കാ​ര്യ ക​മ്പ​നി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്​ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രി​ക്കേ​യാ​ണ്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ വൈ​ദ്യു​തി വാ​ങ്ങാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ങ്കി​ലും തു​ട​ർ​ന്നു​വ​ന്ന ഇ​ട​തു സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. 2015 -16ൽ 308.8, 2016 -17​ൽ 2566.5, 2017 -2018ൽ 6262.7, 2018 -19​ൽ 7652, 2019 -20ൽ 8137, 2020 -21​ൽ 8104.​65 കോ​ടി മി​ല്യ​ൺ യൂ​നി​റ്റ്​ വൈ​ദ്യു​തി​യാ​ണ്​ സം​സ്ഥാ​നം വാ​ങ്ങി​യ​ത്. കേ​ന്ദ്ര അ​നു​മ​തി വാ​ങ്ങാ​തെ വൈ​ദ്യു​തി വാ​ങ്ങി​യ 2022 -23 മു​ത​ൽ 2026 -27 വ​ർ​ഷ​ങ്ങ​ളി​ലെ പ​ല ക​രാ​റു​ക​ളും അ​ന​ധി​കൃ​ത​മാ​ണെ​ന്ന്​ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ട​ക്കാ​ല ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി​ക്ക് ആ​യി​ട്ടി​ല്ല. 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സം​ഭ​രി​ക്കാ​ൻ ഏ​റെ​ത്ത​വ​ണ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ എ​ത്തി​യ​താ​ക​ട്ടെ, 250 മെ​ഗാ​വാ​ട്ട് വി​ത​ര​ണം ചെ​യ്യാ​മെ​ന്നേ​റ്റ ടെ​ൻ​ഡ​ർ മാ​ത്രം. ഒ​ടു​വി​ൽ ന​ട​പ​ടി റ​ദ്ദ് ചെ​യ്യേ​ണ്ടി​വ​ന്നു. റീ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കാ​ക​ട്ടെ ആ​റു​മാ​സ​മെ​ങ്കി​ലും പി​ടി​ക്കും. കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​യ ബ​ദ​ൽ ഊ​ർ​ജ മാ​ർ​ഗ​ങ്ങ​ളേ​ക്കാ​ൾ ആ​ദാ​യ​ക​ര​മാ​ണ് റ​ദ്ദാ​ക്കി​യ ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​റെ​ന്ന് വി​ശ​ദീ​ക​രി​ച്ച റി​പ്പോ​ർ​ട്ടാ​ണ് അ​പ്പ​ല​റ്റ് ട്രൈ​ബ്യൂ​ണ​ലി​ന് സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBAppellate TribunalPower Purchase Agreement
News Summary - KSEB in Appellate Tribunal against cancellation of Power Purchase Agreement
Next Story