Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ര​ട്​ ക​മ്പ​നി...

ക​ര​ട്​ ക​മ്പ​നി ച​ട്ടം പുറത്തിറക്കി കെ.​എ​സ്.​ഇ.​ബി;യോഗ്യരില്ലെങ്കിൽ ഉന്നത തസ്​തികയിൽ പുറംനിയമനമാകാം

text_fields
bookmark_border
ക​ര​ട്​ ക​മ്പ​നി ച​ട്ടം പുറത്തിറക്കി കെ.​എ​സ്.​ഇ.​ബി;യോഗ്യരില്ലെങ്കിൽ ഉന്നത തസ്​തികയിൽ പുറംനിയമനമാകാം
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ യോ​ഗ്യ​രാ​യ​വ​ർ ഇ​ല്ലെ​ങ്കി​ൽ പു​റ​മെ​നി​ന്ന്​ നി​യ​മ​നം ന​ട​ത്താ​മെ​ന്ന്​ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ക​ര​ട്​ ക​മ്പ​നി ച​ട്ടം കെ.​എ​സ്.​ഇ.​ബി പു​റ​ത്തി​റ​ക്കി.

ഇ​ല​ക്​​ട്രി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ ട്രാ​ൻ​സ്​​മി​ഷ​ൻ, സി​സ്റ്റം ഓ​പ​റേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ലാ​ണ്​ ഇ​തി​നു​ വ്യ​വ​സ്ഥ. യോ​ഗ്യ​രു​ടെ അ​ഭാ​വ​ത്തി​ൽ തൊ​ട്ട​ടു​ത്ത കാ​റ്റ​ഗ​റി​യി​ൽ​നി​ന്നോ സ​മാ​ന സ്വ​ഭാ​വ​മു​ള്ള സ​ർ​വി​സു​ക​ളി​ൽ​നി​ന്നോ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നോ ​സം​സ്ഥാ​ന-​കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ പ​ര​മാ​വ​ധി മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്ക്​ യോ​ഗ്യ​രെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്​ നി​യ​മി​ക്കാം.

ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ കേ​ഡ​ർ സ്​​ട്ര​ങ്​​തി​ന്‍റെ 20 ശ​ത​മാ​നം വ​രെ മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കും ഡെ​പ്യൂ​ട്ടി ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ യോ​ഗ്യ​രി​ല്ലെ​ങ്കി​ൽ 30 ശ​ത​മാ​നം വ​രെ നാ​ലു​ വ​ർ​ഷ​ത്തേ​ക്കും നി​യ​മി​ക്കാം. ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം, സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം​മാ​റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളാ​ണ്​ ക​ര​ട്​ ച​ട്ട​ത്തി​ൽ. ബോ​ർ​ഡി​ലെ ച​ർ​ച്ച​യു​ടെ​യും പി.​എ​സ്.​സി അം​ഗീ​കാ​ര​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​കും ന​ട​പ്പാ​ക്കു​ക. ഉ​ന്ന​ത എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ത​സ്തി​ക​ക​ളു​ടെ പേ​ര്​ മാ​നേ​ജ​ർ ആ​യി മാ​റും. ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ എ​ന്നീ നാ​ല്​ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ്​ ഇ​ങ്ങ​നെ മാ​റ്റം. സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ, എ​ൻ​ജി​നീ​യ​ർ, അ​സോ​സി​യേ​റ്റ്​ എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​ൾ ഉ​ണ്ടാ​കും. ലൈ​ൻ​മാ​ൻ, വ​ർ​ക്ക​ർ, ഓ​വ​ർ​സി​യ​ർ, സ​ബ്​ എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​ക​ളു​ടെ പേ​രും മാ​റും. ജൂ​നി​യ​ർ ടെ​ക്​​നീ​ഷ്യ​ൻ, ടെ​ക്​​നീ​ഷ്യ​ൻ, ടെ​ക്​​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ തു​ട​ങ്ങി​യ പേ​രു​ക​ളാ​ണ്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഏ​തെ​ങ്കി​ലും ത​സ്തി​ക​യി​ലോ സ​ർ​വി​സി​ലോ പ്ര​തി​നി​ധ്യ​ക്കു​റ​വു​ണ്ടെ​ങ്കി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ ചെ​യ​ർ​മാ​ന്​ സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ന​ട​പ​ടി സ്വീ​ക​രി​ക്കാം. നി​ല​വി​ലെ ഒ​ഴി​വി​ലേ​ക്കോ നി​യ​മ​ന​ത്തി​നാ​യി സൃ​ഷ്ടി​ക്കു​ന്ന സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക​യി​ലേ​ക്കോ നി​യ​മ​നം ന​ട​ത്താം. ഒ​ഴി​വു​ വ​രു​ന്ന ത​സ്തി​ക​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും റി​ക്രൂ​ട്ട്​​മെ​ന്‍റ്​​ ന​ട​ത്ത​ണം. റാ​ങ്ക്​ ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​തു​ പ്ര​സി​ദ്ധ​​പ്പെ​ടു​ത്തി​യ​തു​ മു​ത​ൽ ഒ​രു വ​ർ​ഷ​മാ​ക​ണം. അ​ടു​ത്ത ക​ല​ണ്ട​ർ വ​ർ​ഷം ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി ഓ​രോ വ​ർ​ഷ​വും ഏ​പ്രി​ൽ ഒ​ന്നി​നു​ മു​മ്പാ​​യി പി.​എ​സ്.​സി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. പ്ര​സ​വ അ​വ​ധി​യി​ൽ വ​രു​ന്ന​ത്​ ഒ​ഴി​കെ ആ​റു​ മാ​സ​ത്തേ​ക്കോ അ​തി​നു​ മു​ക​ളി​ലോ ഉ​ള്ള കാ​ല​ത്തേ​ക്ക്​ വ​രു​ന്ന ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​യെ അ​റി​യി​ക്കും.

ജി​ല്ല​ത​ല നി​യ​മ​നം: അ​ഞ്ചു​വ​ർ​ഷം ജോ​ലി ചെ​യ്യ​ണം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല നി​യ​മ​നം നേ​ടു​ന്ന​വ​ർ കു​റ​ഞ്ഞ​ത്​ അ​ഞ്ചു​​വ​ർ​ഷം അ​തേ ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ്​​ ക​ര​ട്​ ച​ട്ട​ത്തി​ൽ വ്യ​വ​സ്ഥ. സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ അ​ഞ്ചു​​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഒ​രു ജി​ല്ല​യി​ൽ​നി​ന്നും മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കി​ല്ല. പ്ര​മോ​ഷ​നൊ​ഴി​കെ അ​ന്ത​ർ​സം​സ്ഥാ​ന സ്ഥ​ലം​മാ​റ്റം വ​ഴി സീ​നി​യോ​റി​റ്റി ന​ഷ്ട​മാ​കും. വ​ർ​ഷ​ത്തി​ൽ വ​രു​ന്ന ഒ​ഴി​വി​ൽ 10​ ശ​ത​മാ​ന​മേ അ​ടു​ത്ത അ​ഞ്ചു​ വ​ർ​ഷ ശേ​ഷ​മു​ള്ള അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ നി​ക​ത്തൂ. അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റം ആ​ർ​ക്കും അ​വ​കാ​ശ​മാ​യി ഉ​ന്ന​യി​ക്കാ​നാ​യി​ല്ല. അ​ന്ത​ർ​ജി​ല്ല സ്ഥം​മാ​റ്റ​ത്തി​ൽ അ​തേ ത​സ്തി​ക​യി​ലെ ഏ​റ്റ​വും ജൂ​നി​യ​റാ​യ ജീ​വ​ന​ക്കാ​ര​ന്‍റെ ജൂ​നി​യ​റാ​യാ​കും പ​രി​ഗ​ണി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb
News Summary - kseb issues Company Act
Next Story