പ്രതിമാസ മീറ്റർ റീഡിങ് അധികഭാരമുണ്ടാക്കുമെന്ന് െക.എസ്.ഇ.ബി
text_fieldsെകാച്ചി: മാസംതോറും വൈദ്യുതി മീറ്റർ റീഡിങ് നടത്തി ബിൽ നൽകുന്ന രീതി ഉപഭോക്താവിന് അധികഭാരമുണ്ടാകാൻ ഇടയാക്കുമെന്ന് െക.എസ്.ഇ.ബി ഹൈകോടതിയിൽ. പ്രതിമാസ ബിൽ നൽകാൻ തീരുമാനിച്ചാൽ ജീവനക്കാരുടെ ജോലിഭാരവും ചെലവും വർധിക്കും. ഈ ചെലവുകൾ ഉപഭോക്താക്കളുടെ ബില്ലിലാവും പ്രതിഫലിക്കുക. മാസംതോറും ബില്ല് നൽകുന്നത് ഉപഭോക്തൃ താൽപര്യത്തിന് വിരുദ്ധവുമാകും.
97 ലക്ഷേത്താളമുള്ള 75 ശതമാനത്തിലധികം ഉപഭോക്താക്കൾക്ക് രണ്ടുമാസം കൂടുമ്പോഴാണ് ബിൽ നൽകുന്നത്. ഇത് 30 വർഷമായുള്ള രീതിയാണെന്നും കെ.എസ്.ഇ.ബി കോടതിയിൽ അറിയിച്ചു.
മാസം 500 യൂനിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് രണ്ടുമാസം കൂടുമ്പോൾ ബിൽ നൽകുന്നത്. വേനൽ ശക്തമാകുന്ന മാർച്ച്, ഏപ്രിൽ, േമയിൽ വൈദ്യുതി ഉപയോഗം ഏറ്റവും അധികമായിരിക്കും. ലോക്ഡൗൺ മൂലം എല്ലാവരും വീടുകളിൽ കഴിയാൻ തുടങ്ങിയതോടെ ഉപഭോഗം വീണ്ടും വർധിച്ചതാണ് ഉയർന്ന ബില്ലിന് കാരണമായത്.
60 ദിവസത്തിന് പകരം 76 ദിവസം കണക്കാക്കി ബിൽ നൽകിയെന്ന വാദം തെറ്റാണ്. ലോക്ഡൗൺ കാലത്തെ ഒറ്റപ്പെട്ട സംഭവമാണിത്. േലാക്ഡൗൺ മൂലം ബിൽ തുക അടക്കുന്ന കാര്യത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ബിൽ അടക്കാത്തതിെൻറ പേരിൽ കണക്ഷൻ വിച്ഛേദിക്കില്ല. ലോക്ഡൗൺ കാലത്തെ ബിൽ അടക്കാൻ വൈകിയതിെൻറ പേരിൽ സർചാർജ് ഈടാക്കില്ല. ആശുപത്രികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവനുവദിച്ചു.
ഓൺലൈനിൽ പണമടക്കുന്നവരിൽനിന്ന് മൂന്നുമാസത്തേക്ക് ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല. മേയിൽ ആദ്യമായി ഓൺലൈനിൽ ബിൽ അടച്ചവർക്ക് അഞ്ചുശതമാനം തുക തിരിച്ചുനൽകി. ഗാർഹിക ഉപഭോക്താക്കൾക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ബില്ലിൽ പകുതി ഇപ്പോൾ അടക്കാനും ബാക്കി പിന്നീടുള്ള മാസമോ തൊട്ടടുത്ത മാസമോ അടക്കാനും അനുമതി നൽകിയിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. സമാന വിശദീകരണം വൈദ്യുതി റെഗുലേറ്ററി കമീഷനും നൽകിയിട്ടുണ്ട്.
വൈദ്യുതി ഉപയോഗത്തിെൻറ മീറ്റർ റീഡിങ് മാസംതോറും ആക്കണമെന്നാവശ്യപ്പെട്ട് മുവാറ്റുപുഴ സ്വദേശി വിനയകുമാർ നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.