കെ.എസ്.ഇ.ബി: 15 വരെ ഓൺലൈൻ സംവിധാനങ്ങൾ പ്രവർത്തിക്കില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ സൗകര്യങ്ങള്‍ നവീകരിക്കുന്നതിനാൽ ഓണ്‍ലൈനായോ ഫ്രണ്ട്സ്, അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ മേയ് 15 വരെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കില്ല.
പുതുതായി നടപ്പാക്കുന്ന ഡിസാസ്റ്റര്‍ റിക്കവറി (ഡി.ആര്) സെന്ററിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കൽ മേയ് 15 വൈകീട്ട് അഞ്ചുവരെയാണ് നടക്കുന്നത്.
ഇക്കാലയളവില്‍ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാൻ അതത് സെക്ഷന്‍ ഓഫിസുകളുമായി ബന്ധപ്പെടണം. 0471-2514710/ 9496010101/ 496061061 നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.