ജലവിമാനങ്ങൾക്കും ഹെലികോപ്ടറുകൾക്കും കെ.എസ്.ഇ.ബി ലാൻഡിങ് സൗകര്യം നൽകുന്നു
text_fieldsതിരുവനന്തപുരം: വനേതര ഭൂമിയിലെ ഡാമുകളിലും ഹെലികോപ്ടർ ലാൻഡിങ് സൗകര്യമുള്ള സ്വന്തം സ്ഥലത്തും ജലവിമാനങ്ങളും ഹെലികോപ്ടറുകളും പ്രവർത്തിപ്പിക്കാൻ വൈദ്യുതി ബോർഡ് സൗകര്യമൊരുക്കുന്നു. ഇതിനായി വിളിച്ച താൽപര്യപത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു. ജലവിമാന വിഭാഗത്തിൽ പിനാക്കിൾ എയർ പ്രൈവറ്റ് ലിമിറ്റഡ്, ഹെലികോപ്ടർ വിഭാഗത്തിൽ ചിപ്സാൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഏറ്റവും ഉയർന്ന ലാൻഡിങ് ഫീസ് നൽകാമെന്നറിയിച്ചത്.
ഹെലികോപ്ടറിന് 20,000 രൂപ വരെ ലാൻഡിങ് ഫീസ് കമ്പനികൾ വാഗ്ദാനം ചെയ്തു. എൻഹാൻസ് ഏവിയേഷൻ സർവിസസ്, കൈരളി ഏവിയേഷൻ, ഗാർഡിയൻ ഏവിയേഷൻ എന്നിവരാണ് താൽപര്യപത്രം നൽകിയ മറ്റ് കമ്പനികൾ.
ലഭിച്ച അഞ്ച് താൽപര്യപത്രങ്ങൾ ബോർഡിന്‍റെ വിദഗ്ധ സമിതി വിശദമായി പരിശോധിച്ചിരുന്നു. രേഖകളുടെ വിശദ പരിശോധന പൂർത്തിയാകുന്ന മുറക്ക്, ഉയർന്ന ലാൻഡിങ് ഫീസ് നൽകിയ കമ്പനികളുടെ നിരക്കിൽ മറ്റുള്ള കമ്പനികൾക്കും അവകാശം നൽകാൻ വിദഗ്ധ സമിതി ബോർഡിനോട് ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.