6500 കോടി കമ്മി; വൈദ്യുതി നിരക്ക് വർധനക്ക് നീക്കം
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കാൻ തിരക്കിട്ട നീക്കം. 6500 കോടിയുടെ കമ്മിയാണ് ഇക്കൊല്ലം ബോർഡ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളും നിരക്ക് വർധന അപേക്ഷയും ബോർഡ് തയാറാക്കിവരികയാണ്. നാല് വർഷത്തെ നിരക്ക് (മൾട്ടി ഇയർ താരിഫ്) നിശ്ചയിക്കുന്നതിന് വ്യവസ്ഥകൾ കൊണ്ടുവരാൻ െറഗുലേറ്ററി കമീഷനും തീരുമാനിച്ചു. ഇത് പ്രാബല്യത്തിൽവരുന്നതോടെ ബോർഡ് നിരക്ക് വർധനാ അപേക്ഷ നൽകും.
2018 മുതൽ 2022 വരെ പ്രാബല്യത്തിൽവരുന്ന നിരക്ക് കൊണ്ടുവരാനാണ് കമീഷൻ തീരുമാനം. കരട് പുറത്തിറക്കിക്കഴിഞ്ഞു. ഇൗ മാസം തന്നെ ജനങ്ങളിൽനിന്നും ലൈസൻസികളിൽനിന്നും അഭിപ്രായവും ആക്ഷേപവും കേട്ടശേഷം വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകും. നാല് വർഷത്തെ നിരക്കാണ് നിശ്ചയിക്കുന്നതെങ്കിലും എല്ലാ വർഷവും ബോർഡും ലൈസൻസികളും പ്രതീക്ഷിത വരവു ചെലവ് കണക്കുകൾ സമർപ്പിക്കണം. അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ ലൈസൻസികൾക്ക് ഇതിനിടെ വർധനക്കു സമീപിക്കാനാകും. കമീഷൻ അംഗീകരിക്കുന്ന കണക്കും ബോർഡിെൻറ ഒാഡിറ്റ് ചെയ്ത കണക്കും അന്തരം വരുന്ന ഘട്ടത്തിൽ അധികബാധ്യത (ട്യൂയിങ് അപ്) വീണ്ടും നിരക്ക് വർധനയായി കൊണ്ടുവരാനാകും.
അതായത് നാല് വർഷത്തേക്കാണ് നിരക്ക് നിശ്ചയിക്കുന്നതെങ്കിലും അതിനിടയിൽ പലതവണ നിരക്ക് വർധിക്കാനുള്ള സാധ്യത കമീഷൻ കൊണ്ടുവരുന്ന പുതിയ വ്യവസ്ഥകളിലുണ്ട്.
പ്രളയത്തിെൻറകൂടി സാഹചര്യത്തിൽ വൻ നഷ്ടമാണ് ബോർഡ് കണക്കാക്കിയത്. 6500 കോടിയുടെ കമ്മിയിൽ വൈദ്യുതി വാങ്ങലിെൻറ അധിക ബാധ്യത ബോർഡ് ചൂണ്ടിക്കാട്ടും.
കമ്മി തുക നിരക്ക് വർധനയായി നൽകണമെന്നാണ് അേപക്ഷിക്കുക. ഒക്ടോബർ 30നകം അപേക്ഷ നൽകത്തക്കവിധം നടപടി പൂർത്തിയാക്കാനാണ് ബോർഡിലെ ധാരണ. ഒന്നിലധികം വർഷങ്ങളിലെ നിരക്ക് ഒന്നിച്ച് നിശ്ചയിക്കണമെന്ന നിർദേശം നേരത്തേ കമീഷൻ കൊണ്ടുവന്നെങ്കിലും ബോർഡ് അനുകൂലിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.