Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഷ്ടം തീരാൻ നിരക്ക്...

നഷ്ടം തീരാൻ നിരക്ക് വർധന; കണക്കിൽ കെ.എസ്.ഇ.ബിക്ക് ലാഭം 218.51 കോടി

text_fields
bookmark_border
നഷ്ടം തീരാൻ നിരക്ക് വർധന; കണക്കിൽ കെ.എസ്.ഇ.ബിക്ക് ലാഭം 218.51 കോടി
cancel

പാ​ല​ക്കാ​ട്: ന​ഷ്ടം പ​റ​ഞ്ഞ് നി​ര​ക്കു​വ​ർ​ധ​ന അ​ടി​ച്ചേ​ൽ​പി​ക്കു​മ്പോ​ഴും ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ കെ.​എ​സ്.​ഇ.​ബി​യു​ടെ ലാ​ഭം 218.51 കോ​ടി. 22,336 കോ​ടി ചെ​ല​വും 21,802 കോ​ടി വ​ര​വും കാ​ണി​ച്ച 2024 മാ​ർ​ച്ച് 31ലെ ​ക​ണ​ക്കി​ൽ ന​ഷ്ടം 534 കോ​ടി​യാ​ണെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി​യു​ടെ ന​ഷ്ടം ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ 752.5 കോ​ടി വ​ന്ന​പ്പോ​ൾ ലാ​ഭ​ത്തി​ലാ​യി. 2022-23ൽ ​വ​രേ​ണ്ടി​യി​രു​ന്ന സ​ർ​ക്കാ​ർ സ​ഹാ​യം സ​മ​യം വൈ​കി 2023-24 ൽ ​വ​ന്ന​തി​നാ​ലാ​ണ് ന​ഷ്ട​ക്ക​ണ​ക്കി​ൽ​പ്പെ​ടു​മാ​യി​രു​ന്ന കെ.​എ​സ്.​ഇ.​ബി ലാ​ഭ​ത്തി​ലെ​ത്തി​യ​ത്.

വൈ​ദ്യു​തി മേ​ഖ​ല​യി​ലെ ലൈ​സ​ൻ​സി​ക​ൾ ന​ഷ്ട​മി​ല്ലാ​തെ​യി​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ ഉ​ട​ൻ ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം കേ​ര​ള​ത്തി​ന് അ​ധി​ക ക​ട​മെ​ടു​പ്പി​ന് അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2023-24ൽ ​ന​ഷ്ട​ത്തി​ന്റെ 90 ശ​ത​മാ​ന​വും അ​ടു​ത്ത​വ​ർ​ഷം ന​ഷ്ടം പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ സ​ർ​ക്കാ​ർ കേ​ന്ദ്ര​വു​മാ​യി ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. 2021-22ലെ ​ന​ഷ്ട​ത്തി​ന്റെ 75 ശ​ത​മാ​ന​മാ​യ 752.5 കോ​ടി രൂ​പ 2023ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു. പ​ക​ര​മാ​യി കേ​ന്ദ്രം അ​ധി​ക ക​ട​മെ​ടു​പ്പാ​യ 4263 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

2021-22ലെ ​ന​ഷ്ട​ത്തി​ന്റെ 75 ശ​ത​മാ​ന​മാ​യ 752.5 കോ​ടി വൈ​കി​യെ​ത്തി​യ​പ്പോ​ഴാ​ണ് കെ.​എ​സ്.​ഇ.​ബി ലാ​ഭ​ത്തി​ലാ​യ​ത്. സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലെ 18 പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ 272.2 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി കു​ടി​ശ്ശി​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​തോ​ടെ ആ ​ബാ​ധ്യ​ത കൂ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ത​ല​യി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. കെ.​എ​സ്.​ഇ.​ബി സ​ർ​ക്കാ​റി​ന് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി ന​ൽ​കി​യ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന കു​ടി​ശ്ശി​ക ഒ​ഴി​വാ​ക്കി​യ​ത്.

നി​ര​ക്കു​വ​ർ​ധ​ന​ക്ക് കെ.​എ​സ്.​ഇ.​ബി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന് ന​ൽ​കി​യ താ​രി​ഫ് പെ​റ്റീ​ഷ​നി​ൽ ന​ഷ്ട​ക്ക​ണ​ക്ക് വി​വ​രി​ക്കു​ന്നു​ണ്ട്. 1700 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ 14,000 കോ​ടി ക​ട​മു​ണ്ട്. നി​ല​വി​ൽ 14,000 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് കെ.​എ​സ്.​ഇ.​ബി​ക്കു​ള്ള​ത്. ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​യി​ന​ത്തി​ൽ 3600 കോ​ടി​യോ​ളം ചെ​ല​വ് വ​രു​ന്നു. വൈ​ദ്യു​തി വാ​ങ്ങു​ന്ന ഇ​ന​ത്തി​ൽ 12000 കോ​ടി​യോ​ള​വും ചെ​ല​വു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - KSEB Rate Hike Effective
Next Story