Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2023 9:11 AM IST Updated On
date_range 24 Aug 2023 9:11 AM ISTരാത്രി 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറക്കാനാവശ്യപ്പെട്ട് കെ.എസ്.ഇ.ബി
text_fieldsbookmark_border
തിരുവനന്തപുരം: ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. രാത്രി 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിർദ്ദേശമാണ് കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചത്.
അതിൽ നിയന്ത്രണം സാധ്യമായില്ലെങ്കിൽ ലോഡ് ഷെഡിങ് വെക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നിലവിൽ 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്. വിഡിയോകളിലൂടെ അടക്കം കൂടുതൽ ബോധവത്കരണം നടത്തി നിയന്ത്രിക്കാനാണ് തീരുമാനമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story