അധികലോഡ് ഫീസിളവോടെ ക്രമപ്പെടുത്താന്‍ ഡിസംബര്‍ 31 വരെ അവസരമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം : അധികലോഡ് സ്വയം ക്രമപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് ഫീസിളവോടെ അവസരമൊരുക്കി കെ.എസ്.ഇ.ബി. 2023 ഡിസംബര്‍ 31 വരെയാണ് ഇതിന് അവസരം ലഭിക്കുന്നത്. ക്രമപ്പെടുത്താതെ അധികലോഡ് ഉപയോഗിക്കുന്നത് രണ്ട് മടങ്ങ് വരെ പിഴയീടാക്കാവുന്ന ഗുരുതരമായ ക്രമക്കേടാണെന്ന് കേന്ദ്ര വൈദ്യുതി നിയമം അനുശാസിക്കുന്നു.
അതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി അധികലോഡ് ക്രമീകരിക്കണമെന്നും ഡിസംബര്‍ 31-ന് ശേഷം കര്‍ശന പരിശോധന അറിയിച്ചു.
ഉപഭോഗത്തില്‍ സാധാരണയില്‍ കവിഞ്ഞ വര്‍ധന ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിൽ ആവശ്യകതക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കഠിന പരിശ്രമമാണ് കെ.എസ്.ഇ.ബി നടത്തി വരുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധന, ഉപഭോഗത്തിലെ വർധന, നിലവിലെ ഉപഭോക്താക്കള്‍ അധികലോഡ് കൂട്ടിച്ചേര്‍ക്കുന്നത് തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബി.ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഇത് വൈദ്യുതി ശൃംഖലയുടെ ഓവര്‍ ലോഡിങ്ങിലൂടെ വോള്‍ട്ടേജ് ക്ഷാമത്തിനും ശൃംഖലയുടെ തകര്‍ച്ചക്കും വരെ കാരണമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.