കെ.എസ്.ഇ.ബി: സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ ബില്ലിൽ കുറയും
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽനിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന്‍റെ പലിശ മേയ്-ജൂൺ-ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. 6.75 ശതമാനം നിരക്കിലാണ് പലിശ. വൈദ്യുതി കണക്ഷനെടുക്കുമ്പോൾ കണക്ടഡ് ലോഡും താരിഫ് കാറ്റഗറി അനുസരിച്ചുമാണ് കാഷ് ഡെപ്പോസിറ്റ് ഈടാക്കുന്നത്.
ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67 (6) പ്രകാരം ഈ തുക ദ്വൈമാസ ബില്ല് നൽകുന്ന ഉപഭോക്താവിന് ശരാശരി പ്രതിമാസ ബില്ലിന്‍റെ മൂന്ന് ഇരട്ടിയാണ്. പ്രതിമാസ ബിൽ ആണെങ്കില്‍ രണ്ടിരട്ടി. ഈ തുകക്ക് ഓരോ സാമ്പത്തിക വര്‍ഷവും ആ വര്‍ഷം ഏപ്രിൽ ഒന്നിലെ ബാങ്ക് പലിശ നിരക്കിൽ കെ.എസ്.ഇ.ബി ഉപഭോക്താവിന് നല്‍കുന്നു.
600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപയാണ് ലഭിക്കുക. ഈ കണക്കാക്കുന്ന തുക വൈദ്യുതി ബില്ലിൽ ‘അഡ്ജസ്റ്റ്മെന്‍റ്’ ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.