Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിലെ ജലനിരപ്പ്​...

ഇടുക്കിയിലെ ജലനിരപ്പ്​ 2398 അടിയായാൽ ട്രയൽ റൺ നടത്തുമെന്ന്​ എം.എം മണി

text_fields
bookmark_border
ഇടുക്കിയിലെ ജലനിരപ്പ്​ 2398 അടിയായാൽ ട്രയൽ റൺ നടത്തുമെന്ന്​ എം.എം മണി
cancel

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ്​ 2398 അടിയായാൽ ട്രയൽ റൺ നടത്തുമെന്ന്​ വൈദ്യുത മന്ത്രി എം.എം മണി. ജലനിരപ്പ്​ 2397 അടിയായാൽ മുന്നറിയിപ്പ്​ നൽകും. തുലാവർഷത്തിന്​ മുന്നോടിയായാവും ട്രയൽ റൺ നടത്തുക. ഇത്​ ആശങ്കയകറ്റുമെന്നാണ്​ പ്രതീക്ഷയെന്നും എം.എം മണി പറഞ്ഞു. അതേ സമയം, നിലവിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇടുക്കി ഡാം നിലവിൽ തുറക്കേണ്ടതില്ലെന്ന്​ തന്നെയാണ്​ കെ.എസ്​.ഇ.ബിയുടെയും വിലയിരുത്തൽ. മഴ കുറഞ്ഞതിനെ തുടർന്ന്​ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്​. ഇതുമൂലമാണ്​ നിലവിൽ ഡാം തുറക്കേണ്ടതില്ലെന്ന വിലയിരുത്തലിലേക്ക്​ കെ.എസ്​.ഇ.ബി എത്തിയത്​. എന്നാൽ, വരും ദിവസങ്ങളിൽ ഡാമിലേക്കുള്ള ജലനിരപ്പ്​ കൂടുകയാണെങ്കിൽ അണക്കെട്ട്​ തുറന്നേക്കും.

അതേ സമയം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.12 അടിയായി ഉയർന്നു. ജലസംഭരണ ശേഷിയുടെ 91.95 ശതമാനമാണിത്​. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ തിങ്കളാഴ്ച ര​ണ്ടാം ജാ​ഗ്ര​ത നി​ർ​ദേ​ശമായ ഒാ​റ​ഞ്ച്​​ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ റെ​ഡ്​ അ​ല​ർ​ട്ട്​ പുറപ്പെടുവിക്കും. 

ജ​ല​നി​ര​പ്പ്​ 2400 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക​യെ​ന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി, 2397-2398 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ തു​റ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ർ​ദേ​ശം. ​ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebMM Manikerala newsidukki dammalayalam news
News Summary - KSEB Statement on idukki dam-Kerala news
Next Story