പരിഹരിക്കാനുള്ളത് അഞ്ച് ശതമാനം പരാതികൾ മാത്രമെന്ന് വൈദ്യുതി ബോർഡ്
text_fieldsതിരുവനന്തപുരം: വൈദ്യുതി ബിൽ സംബന്ധിച്ച പരാതികളിൽ പരിഹരിക്കേണ്ടത് അഞ്ച് ശതമാനത്തോളം മാത്രെമന്ന് വൈദ്യുതി ബോർഡ്. ലക്ഷത്തോളം പരാതികളാണ് ഇതിനകം ലഭിച്ചത്. ഇത് സെക്ഷൻ തലത്തിൽ പരിശോധിച്ചു. പരിഹരിക്കേണ്ടതൊഴികെ ബാക്കി പരാതികളിൽ വസ്തുതകൾ ബോധ്യപ്പെടുത്തിയെന്നും ചെയർമാൻ എൻ.എസ്. പിള്ള വ്യക്തമാക്കി.
സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനും പ്രീ പെയ്ഡ് മീറ്ററിനും ബോർഡ് തയാറാണ്. സ്മാർട്ട് മീറ്ററിെൻറ ഉയർന്ന വിലയും മീറ്റർ റീഡർമാരുടെ തൊഴിൽ നഷ്ടവുമാണ് തടസ്സം. ഒാരോ മാസവും മീറ്റർ റീഡിങ് ബോർഡിന് നഷ്ടമാണെന്നും ചെയർമാൻ വിശദീകരിച്ചു.
അതേ സമയം ഉയർന്ന ബില്ല് സംബന്ധിച്ച പരാതികൾ തുടരുകയാണ്. ചെയർമാെൻറ ഒൗദ്യോഗിക ഫോൺ നമ്പറിൽ ഉൾപ്പെടെ പരാതി വരുന്നുണ്ട്. സെക്ഷൻ തലത്തിൽ വിശദമായി പരിശോധിക്കാനും പരിഹരിക്കാനുമാണ് നിർദേശം. നടൻ മധുപാലിെൻറ 5714 രൂപ ബിൽ പരാതിയെ തുടർന്ന് 300 രൂപയാക്കിയിരുന്നു. വീട് അടച്ചിട്ടതിനാൽ ശരാശരി െവച്ചാണ് തയാറാക്കിയതെന്നും മീറ്റർ പരിശോധിച്ചപ്പോൾ ഉപയോഗത്തിനനുസരിച്ച് തിരുത്തിയെന്നുമാണ് ബോർഡ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.